Home യൂറോപ്പ് | ഗൾഫ് | ഓഷിയാന മാർജോസഫ്പണ്ടാരശ്ശേരിൽപിതാവിന്ബേസിംഗ്സ്റ്റോക്കിൽസ്നേഹോഷ്മളമായസ്വീകരണമൊരുക്കിസെന്റ്പോൾസ്ക്നാനായമിഷൻ

മാർജോസഫ്പണ്ടാരശ്ശേരിൽപിതാവിന്ബേസിംഗ്സ്റ്റോക്കിൽസ്നേഹോഷ്മളമായസ്വീകരണമൊരുക്കിസെന്റ്പോൾസ്ക്നാനായമിഷൻ

568
0

മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന് ബേസിംഗ്സ്റ്റോക്കിൽ സ്നേഹോഷ്മളമായ സ്വീകരണമൊരുക്കി സെന്റ് പോൾസ് ക്നാനായ മിഷൻ

സൗതാംപ്ടൺ സെന്റ് പോൾസ് ക്നാനായ കത്തോലിക്കാ പ്രപ്പോസ്ഡ് മിഷന്റെ നേതൃത്ത്വത്തിൽ യുകെയിൽ മൂന്നാഴ്ച നീണ്ടു നിൽക്കുന്ന സന്ദർശനത്തിനെത്തിയിരിക്കുന്ന കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന് 10-12-23 ഞായറാഴ്ച ബേസിംഗ് സ്റ്റോക്കിലെ സെൻറ് ജോസഫ്സ് കാത്തലിക് ചർച്ചിൽ വച്ച് ഗംഭീര സ്വീകരണം നൽകി. മിഷൻ പ്രീസ്റ്റ് ഇൻ ചാർജ് ഫാ. മനു കോന്തനാനിക്കൽ ട്രസ്റ്റിമാരായ ശ്രീ റെമി പഴയിടത്ത്, ശ്രീ രാജേഷ് വരിക്കോലിൽ, ശ്രീമതി ലിജോ രൻജു എന്നിവർ ചേർന്ന് പൊന്നാടയണിയിച്ച് സ്വീകരിച്ചു തുടർന്ന് താളമേളങ്ങളുടെയും താലപ്പൊലിയുടെയും നടവിളികളുടെയും അകമ്പടിയിൽ മിഷൻ വിശ്വാസ സമൂഹം ഒന്നടങ്കം കൊച്ചു പിതാവിനെ ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിച്ചു. ഭക്തി സാന്ദ്രമായ ദിവ്യബലിക്ക് ശേഷം സൈക്കമൂർ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് ക്നാനായ കുടുംബ സംഗമം നടന്നു. മിഷനിലെ കുടുംബംഗളെ ഓരോരുത്തരായി നേരിൽ കണ്ടു പരിചയം പുതുക്കുന്നതിനും ആശയ വിനിമയം നടത്തുന്നതിനും പണ്ടാരശ്ശേരിൽ പിതാവ് സമയം കണ്ടെത്തി.

തുടർന്ന് നടന്ന ചർച്ചയിൽ പിതാവ് സമുദായത്തിലെ ആനുകാലിക വിഷയങ്ങളേക്കുറിച്ച് ആമുഖ വിശദീകരണം നൽകി. പങ്കെടുത്ത ആർക്കും നിബന്ധനകളില്ലാതെ ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരമൊരുക്കി. എല്ലാ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തമായ മറുപടിയാണ് അഭിവന്ദ്യ പിതാവ് നൽകിയത്. നാട്ടിലെ വസ്തുവകകളും വീടുമൊക്കെ വിറ്റുപെറുക്കി പൂർണ്ണമായി ഇത്തരം രാജ്യങ്ങളിലേക്ക് ക്നാനായക്കാർ കുടിയേറുന്നതാണ് ഇപ്പോൾ കണ്ടു വരുന്നത്, അടുത്ത തലമുറയ്ക്ക് ക്നാനായ അംഗത്വം തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ നൽകാനും രജിസ്റ്റർ അഭംഗുരം സംരക്ഷിക്കുവാനും കോട്ടയം അതിരൂപതയുടെ ആവശ്യപ്രകാരം ഇവിടെ സ്ഥാപിതമായിട്ടുള്ള ക്നാനായ മിഷനുകൾ അല്ലാതെ പകരം മറ്റെന്തു മാർഗ്ഗ്മാണ് ഉള്ളത് എന്ന് പിതാവ് ആരാഞ്ഞു. നൂറ്റാണ്ടുകളായി ക്നാനായക്കാരന്റെ രജിസ്റ്റർ സൂക്ഷിക്കുന്ന കോട്ടയം അതിരൂപതയുടെ കുറ്റമറ്റ സമ്പ്രദായമാണ് ഒരു പറ്റം ആളുകളുടെ നിഷേധാത്മക സഭാ- സമുദായ വിരുദ്ധ ചിന്തകൾ കാരണം അടുത്ത തലമുറക്ക് നഷ്ടമാകുന്നത്. അതവരോട് ചെയ്യുന്ന മഹാപരാധവും നീതിനിഷേധവുമാണ്. UKKCA ഒരു സ്വതന്ത്ര പ്രൈവറ്റ് ലിമിറ്റഡ് സംഘടനയാണ് എന്നാണ് അവരറിയിച്ചിരിക്കുന്നത്. സംഘടനയുടെ അത്തരം നിലപാടു മാറ്റമാണ് കൺവൻഷനുകളിൽ പങ്കെടുക്കാൻ പിതാക്കന്മാർ വരാതിരിക്കുന്നത്. നിലപാടു മാറ്റി കത്തോലിക്കാ സംഘടനയായി തുടരണമെന്നാണ് രൂപതയുടെ ആഗ്രഹം. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് സമുദായം സഭാത്മക വിശ്വാസ സമൂഹമായി മുന്നോട്ടു പോകും പിതാവ് പ്രത്യാശ പ്രകടിപ്പിച്ചു.
ബേസിംഗ് സ്റ്റോക്കിലെ ക്നാനായ കുടുംബങ്ങൾ ഒരുക്കിയ വിഭവ സമൃദ്ധമായ സ്നേഹവിരുന്നോടെ കുടുംബ സംഗമം അവസാനിച്ചു.

Previous article“ദി ഫെയ്സ് ഓഫ് ദി ഫെയ്സ് ലെസ്” ആത്മീയഒരുക്കമാക്കി തിരുഹൃദയ ഇടവക.
Next articleഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ പാരീഷ് ഡേ ആഘോഷിച്ചു

Leave a Reply