Home യൂറോപ്പ് | ഗൾഫ് | ഓഷിയാന കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി യുകെയിൽ സന്ദർശനത്തിന് എത്തുന്നു.

കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി യുകെയിൽ സന്ദർശനത്തിന് എത്തുന്നു.

1017
0

ക്രിസ്തുമസിന് മുന്നോടിയായി ക്നാനായ കാത്തലിക് മിഷൻസ് യുകെയിലെ ഭൂരിഭാഗം മിഷൻസ്/പ്രൊപോസ്റ്റ് മിഷനുകളിൽ കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിയിൽ സന്ദർശനം നടത്തും. നവംബർ 25 മുതൽ ഡിസംബർ 17 വരെയുള്ള ആഴ്ചകളിൽ മാർ ജോസഫ് പണ്ടാരശ്ശേരി വിവിധ മിഷനുകൾ സന്ദർശിക്കുകയും ദിവ്യബലി അർപ്പിക്കുകയും മിഷൻ അംഗങ്ങളുമായി ആശയവിനിമയം
നടത്തുകയും ചെയ്യും. ഓരോ മിഷൻ സന്ദർശിക്കുമ്പോഴും അവിടെയുള്ള അംഗങ്ങൾക്ക് കൊച്ചു പിതാവിനെ കുടുംബമായി നേരിട്ട് കാണുവാനും പരിചയപ്പെടുവാനും സാധിക്കും. അതോടൊപ്പം തന്നെ ഡിസംബർ 9 നടത്തപ്പെടുന്ന 15 ക്നാനായ കാത്തലിക് മിഷൻസ് പ്രതിനിധികൾ പങ്കെടുക്കുന്ന വിശേഷാൽ സമ്മേളനത്തിൽ കൊച്ചു പിതാവ് അഭിസംബോധന ചെയ്തു സംസാരിക്കും

ക്ലനായ മിഷൻസ് യുകെയുടെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും മിഷനിലെ കുടുംബങ്ങളെ പരിചയപ്പെടുന്നതിനും വേണ്ടിയാണ് അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരി സന്ദർശനം നടത്തുന്നത്.കൊച്ചു പിതാവിൻറെ മിഷൻ സന്ദർശനവുമായി ബന്ധപ്പെട്ട സ്വീകരണങ്ങൾ ഒരുക്കുന്നതിന് മിഷൻസ് ഡയറക്ടർമാരുടെയും പാരിഷ് കൗൺസിൽ അംഗങ്ങളുടെയും കാറ്റിക്കിസം ഡിപ്പാർട്ട്മെന്റിന്റെയും നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ നടന്നുവരുന്നു. നവംബർ 25 ന് മാഞ്ചസ്റ്റർ സെൻമേരിസ് ക്നാനായ കാത്തലിക് മിഷനിലും ലിവർപൂൾ സെൻറ് പയസ് X ക്നാനായ കാത്തലിക് ക് മിഷനിലും ദിവ്യബലി അർപ്പിച്ച് ആയിരിക്കും മാർ ജോസഫ് പണ്ടാരശ്ശേരിയുടെ യുകെ സന്ദർശനം ആരംഭിക്കുകയും ഡിസംബർ 17ന് സ്കോട്ട് ലാൻഡ് ലെ ഹോളി ഫാമിലി ക്നാനായ കാത്തലിക് മിഷനിൽ സമാപിക്കുകയും ചെയ്യും.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സ്ഥാപിത ആയതിനുശേഷം സ്ഥാപിതമായ ക്നാനായ കാത്തലിക് മിഷനുകൾ സജീവമായി പ്രവർത്തി ക്കുകയും വേദപാഠവും യുവജന ആക്ടിവിറ്റികളും ആത്മീയ ഉന്നതനായിട്ടുള്ള പ്രവർത്തനങ്ങളും ഓരോ മിഷനു കളിലും സജീവമായി പ്രവർത്തിച്ചുവരുന്നു.
കത്തോലിക്ക വിശ്വാസത്തിലും ക്നാനായ സമുദായ സ്നേഹത്തിലും സഭ മക്കളെ ഒരുമിച്ച് നിർത്തുന്ന ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ പ്രവർത്തനങ്ങൾക്ക് വിജയാശംസകൾ നേരിട്ട് നൽകുവാൻ എത്തുന്ന മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിൻറെ സന്ദർശനം അനുഗ്രഹപ്രദമാക്കുവാൻ യുകെയിലെ മിഷൻ അംഗങ്ങൾ തയ്യാറെടുക്കുന്നു.

Previous articleസീറോമലബാര്‍ സഭയുടെ 1955 ലെ അധികാര വികാസം ഫാ. മാത്യു കൊച്ചാദംപള്ളിലിന്റെ ഗവേഷണഗ്രന്ഥം പ്രകാശനം ചെയ്തു
Next articleകൈപ്പുഴ: ഇലയ്ക്കാട്ട് ഏലിക്കുട്ടി എബ്രഹാം| Live Funeral Telecast Available

Leave a Reply