Home ഇന്ത്യൻ വാർത്തകൾ പാഴുത്തുരുത്ത് സെന്റ് കുര്യാക്കോസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ കർഷക ക്ലബ്ബ് ആരംഭിച്ചു.

പാഴുത്തുരുത്ത് സെന്റ് കുര്യാക്കോസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ കർഷക ക്ലബ്ബ് ആരംഭിച്ചു.

638
0

ക്നാനായ കത്തോലിക്കാ കോൺഗ്രസ് കോട്ടയം അതിരൂപത കർഷക ഫൊറത്തിന്റെ ആഭിമുഖ്യത്തിൽ പാഴുത്തുരുത്ത് സെന്റ് കുര്യാക്കോസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ കർഷക ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. പള്ളിയങ്കണത്തിൽ ചേർന്ന യോഗത്തിൽ കെ.സി.സി. യൂണിറ്റ് പ്രസിഡന്റ് സാവിയോ കുന്നശ്ശേരി അദ്ധ്യക്ഷത വഹിച്ചു. കർഷക ഫോറം അതിരൂപത കൺവീനർ എബ്രാഹം തടത്തിൽ ക്ലബ്ബ് ഉൽഘാടനം ചെയ്തു. റവ:ഫാദർ ജിബിൻ കീച്ചേരിൽ അനുഗ്രഹ പ്രഭാഷണവും, കെ.സി.സി. അതിരൂപത ജോയിന്റ് സെക്രട്ടറി എം.സി. കുര്യാക്കോസ് വിഷയാവതരണവും നടത്തി. കെ.സി.സി.കടുത്തുരുത്തി ഫൊറോന പ്രസിഡന്റ് എബ്രാഹം കുരീക്കോട്ടിൽ, കർഷക ഫോറം ഫൊറോന കൺവീനർ ഇ.കെ.ചാക്കോച്ചൻ എന്നിവർ ആശംസാപ്രസംഗം നടത്തി. കെ.സി.സി. യൂണിറ്റ് സെക്രട്ടറി മാത്യു സിറിയക്ക് പടപുരയ്ക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് ജിയോ തുമ്പനായിൽ സ്വാഗതവും, കർഷക ക്ലബ്ബ് യൂണിററ് കൺവീനർ മാത്യു തേവർ മറ്റത്തിൽ കൃതജ്ഞതയും പറഞ്ഞു.

Previous articleബിന്ദു കെ എബ്രഹാമിന് ഭോപ്പാല്‍ എസ്. ആര്‍ . കെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നഴ്‌സിങ്ങില്‍ പി .എച്ച്.ഡി
Next articleയു.കെ കെ.സി.എ southampton യൂണിറ്റിൽ കെ.സി.വൈ.എൽ യൂണിറ്റിന് തുടക്കമായി

Leave a Reply