Home ഇന്ത്യൻ വാർത്തകൾ KCC- മലബാര്‍ റീജിയണ്‍ നേതൃസംഗമവും, കര്‍ഷകഫോറം ഉദ്ഘാടനവും നടത്തപ്പെട്ടു

KCC- മലബാര്‍ റീജിയണ്‍ നേതൃസംഗമവും, കര്‍ഷകഫോറം ഉദ്ഘാടനവും നടത്തപ്പെട്ടു

457
0

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ മലബാര്‍ റീജിയണിലെ ഭാരവാഹികളുടെ നേതൃസംഗമവും കര്‍ഷകഫോറം ഉദ്ഘാടനവും കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ കണ്ണൂര്‍ ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ നിര്‍വ്വഹിച്ചു. കെ.സി.സി മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ജോസ് കണിയാപറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, മലബാര്‍ റീജിയണ്‍ ചാപ്ലെയിന്‍ ഫാ. ജോയി കട്ടിയാങ്കല്‍, കെ.സി.സി അതിരൂപതാ പ്രസിഡന്റ് പി.എ ബാബു പറമ്പടത്തുമലയില്‍, സജി കല്ലിടുക്കില്‍, സജി പ്ലാച്ചേരിപ്പുറത്ത്, സാബു കരിശ്ശേരിക്കല്‍, ഫിലിപ്പ് കൊട്ടോടി തുടങ്ങിയവര്‍ പ്രസംഗിച്ചു. കര്‍ഷഫോറത്തെ സംബന്ധിച്ച് ജനറല്‍ കണ്‍വീനര്‍ എം.സി. കുര്യാക്കോസ് വിഷയാവതരണം നടത്തി. ക്‌നാനായ സമുദായത്തിലെ ആനുകാലിക വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുകയും സംശയ നിവാരണം നടത്തുകയും ചെയ്തു. മലബാര്‍ റീജിയണിലെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.

Previous articleഐറിൻ മേരി ജേക്കബിന് ജലഛായ മത്സരത്തിൽ 4-ാം സ്ഥാനം
Next articleവിശ്വാസവും പൈതൃകവും പരിപോഷിപ്പിക്കുന്നതില്‍ വനിതകളുടെ പങ്ക് നിര്‍ണ്ണായകം – മാര്‍ മാത്യു മൂലക്കാട്ട്

Leave a Reply