Home ഇന്ത്യൻ വാർത്തകൾ വിശ്വാസവും പൈതൃകവും പരിപോഷിപ്പിക്കുന്നതില്‍ വനിതകളുടെ പങ്ക് നിര്‍ണ്ണായകം – മാര്‍ മാത്യു മൂലക്കാട്ട്

വിശ്വാസവും പൈതൃകവും പരിപോഷിപ്പിക്കുന്നതില്‍ വനിതകളുടെ പങ്ക് നിര്‍ണ്ണായകം – മാര്‍ മാത്യു മൂലക്കാട്ട്

483
0

കോട്ടയം: വിശ്വാസവും പൈതൃകവും കുടുംബമൂല്യങ്ങളും പരിപോഷിപ്പിക്കുന്നതില്‍ വനിതകളുടെ പങ്ക് നിര്‍ണ്ണായകമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ വനിത അല്‍മായ സംഘടനയായി 1972 ല്‍ സ്ഥാപിതമായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ ജന്മദിനാഘോഷങ്ങള്‍ ചേര്‍പ്പുങ്കല്‍ മുത്തോലത്ത് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ അടിസ്ഥാനഘടകമായ കുടുംബത്തില്‍ സ്ത്രീകള്‍ ചെലുത്തുന്ന സ്വാധീനമാണ് വരുംതലമുറയിലേക്കും പകര്‍ന്നു നല്‍കപ്പെടുന്നതെന്നും സമൂഹത്തില്‍ ദൂരവ്യാപകമായി മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ കഴിവുള്ളവരാണ് വനിതകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിന്‍സി രാജന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്‍കി. കെ.സി.ഡബ്ല്യു.എ മലബാര്‍ റീജിയണ്‍ ചാപ്ലെയിന്‍ ഫാ. ജോയി കട്ടിയാങ്കല്‍ മുഖ്യപ്രഭാഷണം നടത്തി. കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍, കെ.സി.വൈ.എല്‍ പ്രസിഡന്റ് ലിബിന്‍ ജോസ് പാറയില്‍, കെ.സി.ഡബ്ല്യു.എ സെക്രട്ടറി ഷൈനി ചൊള്ളമ്പേല്‍, സിസ്റ്റര്‍ അഡൈ്വസര്‍ സി. സൗമി എസ്.ജെ.സി, വൈസ് പ്രസിഡന്റുമാരായ മറിയാമ്മ തോമസ്, പെണ്ണമ്മ ജെയിംസ്, ജോയിന്റ് സെക്രട്ടറിമാരായ ജിജി ഷാജി, ബിന്‍സി ഷിബു തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.സി.ഡബ്ല്യു.എ നടപ്പിലാക്കുന്ന എഡ്യുഹെല്‍പ്പ് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഫണ്ട് വിതരണവും നടത്തപ്പെട്ടു. സംഗമത്തോടനുബന്ധിച്ച് കെ.സി.ഡബ്ല്യു.എ അംഗങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

Previous articleKCC- മലബാര്‍ റീജിയണ്‍ നേതൃസംഗമവും, കര്‍ഷകഫോറം ഉദ്ഘാടനവും നടത്തപ്പെട്ടു
Next articleകെ.സി.ഡബ്ള്യൂ.എ ഇടയ്ക്കാട്ട് മികച്ച ഫൊറോന

Leave a Reply