Home അമേരിക്കൻ വാർത്തകൾ ലണ്ടൻ സേക്രഡ്‌ ഹാർട്ട് ക്നാനായ കത്തോലിക്ക പള്ളിയിൽ ALL SAINTS DAY ആഘോഷങ്ങൾ നടത്തി

ലണ്ടൻ സേക്രഡ്‌ ഹാർട്ട് ക്നാനായ കത്തോലിക്ക പള്ളിയിൽ ALL SAINTS DAY ആഘോഷങ്ങൾ നടത്തി

835
0

ലണ്ടൻ: ഒണ്ടാരിയോ -കാനഡയിലെ പ്രഥമ ക്നാനായ കത്തോലിക്ക ദേവാലയമായ ലണ്ടൻ സേക്രഡ്‌ ഹാർട്ട് ദേവാലയത്തിൽ ഒക്ടോബർ 29 ന് ALL SAINTS DAY ആഘോഷിച്ചു .നൂറിലധികം കുട്ടികളണിനിരന്ന പരേഡിൽ വിശുദ്ധരുടെ വേഷവിധാനങ്ങളോടുകൂടി മതാധ്യാപകരുടെയും , മാതാപിതാക്കളുടെയും പ്രതിനിധികൾ പങ്കെടുത്തത് ഏറെ ശ്രദ്ധേയമായി .അതോടൊപ്പം മാലാഖമാരുടെ വേഷമണിഞ്ഞ കൊച്ചുകുട്ടികൾ പരേഡിൽ അണിനിരന്നത് ചടങ്ങുകളുടെ മാറ്റുകൂട്ടി .ALL SAINTS DAY ആഘോഷങ്ങൾ ഭംഗിയാക്കുവാനായി ക്രമീകരണങ്ങൾ നടത്തിയ വേദപാഠ പ്രിൻസിപ്പൽ ലിജി സന്തോഷ് മേക്കര, വൈസ് പ്രിൻസിപ്പൽ ജൈമോൻ ജോർജ് കൈതക്കുഴിയിൽ, മറ്റു മതാധ്യാപകർ, കൈക്കാരന്മാർ, PTA എക്സിക്യൂട്ടീവ്സ്, പാരിഷ് കൗൺസിൽ അംഗങ്ങൾ, എല്ലാറ്റിനുമുപരിയായി കുട്ടികളെ വിശുദ്ധരുടെ വേഷമണിഞ്ഞെത്താൻ മുൻകൈയെടുത്ത മാതാപിതാക്കൾ എന്നിവർക്കെല്ലാം വികാരി ഫാദർ പത്രോസ് ചമ്പക്കരയും, അസിസ്റ്റൻറ് വികാരി ഫാദർ സജി ചാഴിശ്ശേരിലും നന്ദി പ്രകാശിപ്പിച്ചു.

Previous articleകോതനല്ലൂര്‍ | ‘GIUSEPPE BHAVAN’ സീനിയര്‍ സിറ്റിസണ്‍ ഹോമിന്റെ വെഞ്ചരിപ്പു കര്‍മ്മം നടത്തി.
Next articleമേമ്മുറി ലിറ്റിൽ ഫ്ലവർ പള്ളിയിൽ കർഷക ക്ലബ്ബ് ആരംഭിച്ചു.

Leave a Reply