ക്നാനായ കത്തോലിക്കാ കോൺഗ്രസ് കോട്ടയം അതിരൂപത കർഷക ഫൊറത്തിന്റെ ആഭിമുഖ്യത്തിൽ മേമ്മുറി ലിറ്റിൽ ഫ്ലവർ പള്ളിയിൽ കർഷക ക്ലബ്ബ് ആരംഭിച്ചു. ലിറ്റിൽ ഫ്ലവർ ക്നാനായ കത്തോലിക്കാ പള്ളിയിൽ കർഷക ക്ലബ്ബ് ഉൽഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു. പള്ളി ഹാളിൽ ചേർന്ന യോഗത്തിൽ കെ.സി.സി. യൂണിറ്റ് പ്രസിഡന്റ് എം.കെ. ജെയിംസ് അദ്യക്ഷത വഹിച്ചു. വികാരി റവ.ഫാദർ കുര്യൻ തട്ടാറുകുന്നേൽ ക്ലബ്ബ് ഉൽഘാടനം ചെയ്തു. കെ.സി.സി. രൂപത വൈസ് പ്രസിഡന്റ് ടോം കരികുളം മുഖ്യ പ്രഭാഷണവും, കെ.സി.സി രൂപത ജോയിന്റ് സെക്രട്ടറി എം.സി.കുര്യാക്കോസ് വിഷയ അവതരണവും നടത്തി. കെ.സി.സി കടുത്തുരുത്തി ഫൊറോന പ്രസിഡന്റ് എബ്രാഹം കുരീക്കോട്ടിൽ ആശംസാ പ്രസംഗം നടത്തി. കെ.സി.സി യൂണിറ്റ് സെക്രട്ടറി എം.സി. ടോമി സ്വാഗതവും,കർഷകഫൊറം യൂണിറ്റ് കൺവീനർ എമ്മാനുവൽ കുര്യൻ കൃതജ്ഞതയും പറഞ്ഞു.











