ക്നാനായ കത്തോലിക്കാ കോൺഗ്രസ് കോട്ടയം അതിരൂപത കർഷക ഫൊറത്തിന്റെ ആഭിമുഖ്യത്തിൽ കല്ലറ പുത്തൻ പള്ളിയിൽ കർഷകക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു. കെ.സി.സി യൂണിറ്റ് പ്രസിഡന്റ് സ്റ്റീഫൻ ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് വികാരി റവ:ഫാദർ ബൈജൂ എടാട്ട് ക്ലബ്ബ് ഉൽഘാടനം ചെയ്തു. കെ.സി.സി രൂപത വൈസ് പ്രസിഡന്റ് ടോം കരി കുളം മുഖ്യപ്രഭാഷണം നടത്തി. കർഷക ഫോറം രൂപത ചെയർമാൻ എം.സി.കുര്യാക്കോസ് വിഷയം അവതരിപ്പിച്ചു കൊണ്ട് പ്രസംഗിച്ചു. കെ.സി.സി കടുത്തുരുത്തി ഫൊറോന പ്രസിഡന്റ് എബ്രാഹം കുരീക്കോട്ടിൽ, കർഷക ഫൊറം ഫൊറാന കൺവീനർ ഇ.കെ. ചാക്കോച്ചൻ എന്നിവർ ആശംസ പ്രസംഗം നടത്തി. കർഷക ഫോറം യൂണിറ്റ് കൺവീനർ പ്രഷ്യസ് മാത്യു സ്വാഗതവും, കെ.സി.സി യൂണിറ്റ് സെക്രട്ടറി വിബിൻ ജോർജ് കൃതജ്ഞതയും പറഞ്ഞു.











