ക്നാനായ കത്തോലിക്കാ കോൺഗ്രസ് കോട്ടയം അതിരൂപത കർഷക ഫൊറത്തിന്റെ ആഭിമുഖ്യത്തിൽ മംഗലംഡാം – മംഗലഗിരി മർത്തമറിയം പള്ളിയിൽ കർഷക ക്ലബ്ബ് ഉൽഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു. പള്ളി ഹാളിൽ ചേർന്ന യോഗത്തിൽ കെ.സി.സി. യൂണിറ്റ് പ്രസിഡന്റ് ജിമ്മി പനങ്ങാട്ട് ആദ്യക്ഷത വഹിച്ചു. എ.കെ.സി.സി. പ്രതിനിഥി സാബു കുര്യൻ കരിശ്ശേരിയ്ക്കൽ ക്ലബ്ബ് ഉൽഘാടനം ചെയ്തു. വികാരി റവ.ഫാദർ ബിനു ഉറുമ്പിൻ കരോട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. കെ.സി.സി.ജോയിന്റ് സെകട്ടറി എം.സി.കുര്യാക്കോസ് വിഷയാവതരണവും, കെ.സി.സി. ചേങ്ങലേരി ഫൊറോന പ്രസിഡന്റ് തങ്കച്ചൻ തേക്കിലക്കാട്ടിൽ കെ.സി.ഡബ്ല്യു എ യൂണിറ്റ് പ്രസിഡന്റ് ജോളി ജിമ്മി പനങ്ങോട്ട്, കെ.സി.വൈ എൽ യൂണിറ്റ്പ്രസിഡന്റ് ജോമിൽ ജോസ് പീഠതട്ടേൽ എന്നിവർ ആശംസാ പ്രസംഗം നടത്തി. കെ.സി.സി. ഫൊറോന പ്രതിനിഥി സോബിറ്റ് ബേബി സ്വാഗതം യൂണിറ്റ് സെക്രട്ടറി ജോസഫ് ചെരുവിൽ കൃതജ്ഞതയും പറഞ്ഞു.











