Home ഇന്ത്യൻ വാർത്തകൾ കെ.സി.വൈ.എല്‍. മണക്കാട് യൂണിറ്റിന്റെ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല സമാപനം

കെ.സി.വൈ.എല്‍. മണക്കാട് യൂണിറ്റിന്റെ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല സമാപനം

507
0

മണക്കാട്: സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ കെ.സി.വൈ.എല്‍.യൂണിറ്റിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവും, കെ.സി.വൈ.എല്‍. ചുങ്കം ഫൊറോനയുടെ പ്രവര്‍ത്തനവര്‍ഷ സമാപനവും നടത്തി. യൂണിറ്റ് ഡയറ്കര്‍ സാന്റി കുന്നുംചിറ പതാക ഉയര്‍ത്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. കൃതജ്ഞത ബലിയില്‍ കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യൂ മൂലക്കാട്ട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. കെ.സി.വൈ.എല്‍. യൂണിറ്റ് പ്രസിഡന്‍്റ് ജിയോ ജോമോന്‍ കുന്നപ്പള്ളിലിന്റെ അധ്യക്ഷതയില്‍ കൂടിയ സമാപന സമ്മേളനം മാര്‍ മാത്യൂ മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. ഡീന്‍ കുര്യാക്കോസ് എം.പി. മുഖ്യ പ്രഭാഷണവും ഫൊറോന വികാരി ഫാ. ജോസ് അരീച്ചിറ അനുഗ്രഹപ്രഭാഷണവും നടത്തി. കെ.സി.വൈ.എല്‍ ചുങ്കം ഫൊറോന പ്രവര്‍ത്തനവര്‍ഷ റിപ്പോര്‍ട്ട് ഫൊറോന സെക്രട്ടറി മനു അഗസ്റ്റ്യന്‍ അവതരിപ്പിച്ചു. 25 വര്‍ഷമായി യൂണിറ്റിന്റെയും ഇപ്പോള്‍ ഫൊറോനയുടെയും ഡയറ്കടറായി സേവനം ചെയ്തു വരുന്ന സാന്റി കുന്നുംചിറയെ പിതാവ് പൊന്നാടയണിച്ചു ആദരിച്ചു.

ജൂബിലി സമാപനത്തിന്റെ ഭാഗമായി അതിരൂപതയുടെ പഞ്ചാബ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി മണക്കാട് കെ.സി.വൈ.എല്‍. നല്‍കുന്ന ഒരു ലക്ഷം രൂപയുടെ ചെക്ക് എം.എസ്.പി. ട്രഷറര്‍ ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍ ഏറ്റുവാങ്ങി. യൂണിറ്റ് ചാപ്ളയിന്‍ ഫാ. ദിപു ഇറപുറത്ത്, മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് ടോണി കുര്യാക്കോസ്, കെ.സി.വൈ.എല്‍. അതിരൂപതാ പ്രസിഡന്റ് ലിബിന്‍ ജോസ് പാറയില്‍, കെ.സി.വൈ.എല്‍. അതിരൂപതാ ചാപ്ളയിന്‍ ഫാ. ചാക്കോ വണ്ടന്‍കുഴി, കെ.സി.വൈ.എല്‍. ഫൊറോന പ്രസിഡന്റ് നിതിന്‍ ജോസ് പനന്താനത്ത് എന്നിവര്‍ സംസാരിച്ചു. ജൂബിലി കമ്മിറ്റി കണ്‍വീനര്‍ ഷിനോ കുന്നപ്പള്ളില്‍ നന്ദി പറഞ്ഞു. കലാസന്ധ്യയില്‍ ചുങ്കം ഫൊറോനയിലെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള യൂവജനങ്ങളും, തിരുബാലസഖ്യം, കെ.സി.ഡബ്ളു.എ. അംഗങ്ങളും സംബന്ധിച്ചു.

Previous articleവനിതകള്‍ക്ക് കുടുംബക്ഷേമ പദ്ധതികള്‍ ഒരുക്കി മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി
Next articleന്യൂയോർക്ക് : ഏലിയാമ്മ തോമസ് മറ്റത്തിൽപറമ്പിൽ | Live Funeral Telecast Available

Leave a Reply