Home ഇന്ത്യൻ വാർത്തകൾ വനിതകള്‍ക്ക് കുടുംബക്ഷേമ പദ്ധതികള്‍ ഒരുക്കി മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി

വനിതകള്‍ക്ക് കുടുംബക്ഷേമ പദ്ധതികള്‍ ഒരുക്കി മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി

551
0

മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ചെറുകിട സംരംഭകത്വ വികസന ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചുകൊണ്ട്, കാസര്‍ഗോഡ് ജില്ലയിലെ പനത്തടി ഗ്രാമപഞ്ചായത്തില്‍പ്പെട്ട എന്‍ഡോസള്‍ഫാന്‍ ബാധിത കുടുംബങ്ങളിലെ അമ്മമാര്‍ക്കായി നടപ്പിലാക്കി വരുന്ന വരുമാന പദ്ധതികളുടെ ഭാഗമായി, കോളിച്ചാല്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ഹാളില്‍ വെച്ച് നടന്ന പനത്തടി ഗ്രാമപഞ്ചായത്ത് പ്രാന്തന്‍കാവ് വാര്‍ഡില്‍ പെട്ട അമ്മമാര്‍ക്കായി ആരംഭിക്കുന്ന വരുമാന പദ്ധതിയുമായി ബന്ധപ്പെട്ട ആലേചന മീറ്റിംഗ് നടന്നു. പദ്ധതിയുടെ വിജയത്തിനായി ഗുണഭോക്തകളെ ഉള്‍പ്പെടുത്തി സ്വാശ്രയ സംഘങ്ങള്‍ ആരംഭിക്കുകയും, ബാങ്ക് അക്കൗണ്ട്, സംഘത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഉത്പ്പന്നങ്ങള്‍ എന്നിവ തിരുമാനിക്കുകയുണ്ടായി. മാസ്സ് പ്രോഗ്രാം കോഡിനേറ്റര്‍ അബ്രാഹം ഉള്ളാടപ്പുള്ളില്‍ ക്ലാസ്സ് നയിച്ചു. പ്രോജക്ട് കോഡിനേറ്റര്‍ കൃപ എ ജോര്‍ജ്ജ് നേത്യത്വം നല്‍കി.

Previous articleമാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത പഞ്ചാബ് മിഷന്‍ സന്ദര്‍ശിച്ചു
Next articleകെ.സി.വൈ.എല്‍. മണക്കാട് യൂണിറ്റിന്റെ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല സമാപനം

Leave a Reply