Home ഇന്ത്യൻ വാർത്തകൾ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത പഞ്ചാബ് മിഷന്‍ സന്ദര്‍ശിച്ചു

മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത പഞ്ചാബ് മിഷന്‍ സന്ദര്‍ശിച്ചു

885
0

കോട്ടയം അതിരൂപതയുടെ പ്രേഷിതമുഖമായ വി. പത്താം പീയൂസിന്റെ മിഷനറി സൊസൈറ്റിയുടെ നേതൃത്വത്തില്‍, വിസിറ്റേഷന്‍, എല്‍.ഡി.എസ്.ജെ.ജി എന്നീ സന്യാസിനി സമൂഹങ്ങളുടെയും, അല്‍മായരുടെയും സഹകരണത്തോടെ കോട്ടയം അതിരൂപത ഏറ്റെടുത്തു നടത്തുന്ന പഞ്ചാബിലെ മിഷന്‍ സ്റ്റേഷനുകള്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത സന്ദര്‍ശിച്ചു. ഫരീദാബാദ് രൂപതാതിര്‍ത്തിക്കുള്ളിലെ സുനാം, തപ്പാ,സിര്‍ഹിന്ദ് എന്നീ മിഷനുകളും ഒ.എസ്.എച്ച് സമൂഹത്തിലെ വൈദികര്‍ ശുശ്രൂഷ ചെയ്യുന്ന ചബാല്‍ എന്നിവിടങ്ങളീുമാണ് മെത്രാപ്പോലീത്ത സന്ദര്‍ശിച്ചത്. മിഷനുകളില്‍ പിതാവിന് ആവേശകരമായ സ്വീകരണം നല്‍കപ്പെട്ടു. അദ്ദേഹത്തോടൊപ്പം ഫാ. ബിബിന്‍ ചക്കുങ്കല്‍, ഫാ.സിറിയക് ഓട്ടപ്പള്ളിയില്‍,ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയില്‍ എന്നിവരും സന്ദര്‍ശനത്തില്‍ പങ്കുചേര്‍ന്നു.

Previous articleജോയല്‍ ജിജോ പുത്തന്‍പുരയില്‍ മെമ്മോറിയല്‍ അതിരൂപതാതല ഉപന്യാസ മത്സരം കൂടല്ലൂരില്‍
Next articleവനിതകള്‍ക്ക് കുടുംബക്ഷേമ പദ്ധതികള്‍ ഒരുക്കി മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി

Leave a Reply