കൂടല്ലൂര്‍: സെന്റ് മേരിസ് സണ്‍ഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ജോയല്‍ ജിജോ പുത്തന്‍പുരയില്‍ മെമ്മോറിയല്‍ അതിരൂപതാതല ഉപന്യാസ മത്സരം നടത്തുന്നു. വിഷയം: വിശുദ്ധ ചാള്‍സ് ബൊറോമിയോ: വിശ്വാസ പരിശീലകര്‍ക്ക് മാതൃകയും പ്രചോദനവും . വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കുന്നതാണ്. ഒന്നാംസമ്മാനം : 10,000 രൂപ രണ്ടാം സമ്മാനം : 7,000 രൂപ മൂന്നാം സമ്മാനം : 3,000രൂപ അഞ്ചുപേര്‍ക്ക് 500 രൂപ വീതം പ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്നതാണ്. അകാലത്തില്‍ ബോട്ടപകടത്തില്‍ മരണമടഞ്ഞ, യുവജന ശുശ്രൂഷയിലൂ െഅനേകം ചെറുപ്പക്കാര്‍ക്ക് നിത്യജീവിതത്തെ കുറിച്ച് ആഴമേറിയ ആത്മീയ ദര്‍ശനങ്ങള്‍ നല്‍കിയ, ഹൂസ്റ്റണില്‍ താമസിക്കുന്ന കൂടല്ലൂര്‍ ഇടവക പുത്തന്‍പുരയില്‍ ജോയല്‍ ജിജോയുടെ സ്മരണയ്ക്കായി കുടുംബാംഗങ്ങള്‍ നല്‍കുന്നതാണ് ക്യാഷ് അവാര്‍ഡും ട്രോഫിയും. അതിരൂപത വിശ്വാസ പരിശീലന കമ്മീഷന്റെ അംഗീകാരത്തോടുകൂടിയാണ് മത്സരം നടത്തുന്നത്.
നിബന്ധനകള്‍ 1. കോട്ടയം അതിരൂപതയിലെ സണ്‍ഡേസ്‌കൂള്‍ വിശ്വാസ പരിശീലകര്‍ക്ക് മാത്രമേ മത്സരത്തില്‍ പങ്കെടുക്കാനാവു. മതാധ്യാപകരായ സമര്‍പ്പിതര്‍ക്കും പങ്കെടുക്കാം. 2. മലയാളത്തില്‍ ആയിരിക്കണം ഉപന്യാസം എഴുതേണ്ടത്. 3. കടലാസിന്റെ ഒരു വശത്ത് മാത്രം എഴുതുക. ടൈപ്പ് ചെയ്യരുത്. 4. ലേഖനം ആറു പേജില്‍ (600 വാക്കുകള്‍) കവിയരുത്. 5 എഴുതിയ ആളിന്റെ പേര്, വീട്ടുപേര്,ഇടവക എന്നിവ ലേഖനത്താളുകളില്‍ ഉണ്ടാകരുത്. അവ പ്രത്യേകം എഴുതി ലേഖനത്തോടൊപ്പം ചേര്‍ക്കണം.ഇടവക വികാരിയുടെ സാക്ഷ്യപത്രം ഉണ്ടായിരിക്കണം. 6. മാര്‍ക്കിന്റെ മാനദണ്ഡം : 1) വിഷയ വ്യാപ്തിയും സന്ദേശവും: 80% 2) ഭാഷാ ഭംഗിയും വ്യാകരണ ശുദ്ധിയും: 10 % 3) ഉപന്യാസഘടന : 10% . 7 വിശുദ്ധ ചാള്‍സ് ബോറോമിയോയുടെ ജീവചരിത്രമല്ല ഉപന്യാസത്തിന്റെ പ്രധാന പ്രമേയമാക്കേണ്ടത്. വിശുദ്ധന്റെ ജീവചരിത്രത്തിന്റെ ക്യാന്‍വാസില്‍ വിശ്വാസ പരിശീലനമെന്ന ദൈവിക ശുശ്രൂഷയുടെ മഹിമയും വിശ്വാസ പരിശീലനം ഈ കാലഘട്ടത്തില്‍ നേരിടുന്ന വെല്ലുവിളികളും അവയുടെ പരിഹാരമാര്‍ഗ്ഗങ്ങളുമാണ് വിശദീകരിക്കേണ്ടത്. 8. കൂടല്ലൂര്‍ സെന്റ് മേരീസ് സണ്‍ഡേസ്‌കൂള്‍ അധ്യാപകര്‍ മത്സരത്തില്‍ പങ്കെടുക്കുന്നതല്ല. 9. രചനകള്‍ 2023 ഡിസംബര്‍ 5 ന് മുമ്പ് ലഭിക്കത്തക്ക വിധത്തില്‍ അയയ്ക്കണം.
Staff Secretary (catechism ) St. Mary’s church Koodalloor PO. Kottayam 686587 എന്ന വിലാസത്തില്‍ അയക്കുകയോ നേരിട്ട് ഏല്‍പ്പിക്കുകയോ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ആന്‍സി ജെയിംസ് എറികാട്ട് (HM)9447518489 ആല്‍ഫി മാത്യു കോളങ്ങായില്‍ (Staff Secretary ) 6282495165 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.












