Home ഇന്ത്യൻ വാർത്തകൾ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ മലങ്കര ഫൊറോന വാര്‍ഷികം സംഘടിപ്പിച്ചു

ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ മലങ്കര ഫൊറോന വാര്‍ഷികം സംഘടിപ്പിച്ചു

447
0

കോട്ടയം: അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ മലങ്കര ഫൊറോനാ വാര്‍ഷികവും നേതൃസംഗമവും റാന്നി സെന്റ് തെരേസാസ് ക്‌നാനായ മലങ്കര കത്തോലിക്കാ പള്ളിയങ്കണത്തില്‍ സംഘടിപ്പിച്ചു. കെ.സി.ഡബ്ല്യു.എ മലങ്കര ഫൊറോന പ്രസിഡന്റ് മറിയാമ്മ തോമസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം ഉദ്ഘാടനം ചെയ്തു. കെ.സി.ഡബ്ല്യു.എ അതിരൂപതാ ചാപ്ലെയിന്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. മലങ്കര ഫൊറോന ചാപ്ലെയിന്‍ ഫാ. ബോബി ചേരിയില്‍, അതിരൂപതാ സെക്രട്ടറി ഷൈനി ചൊള്ളമ്പേല്‍, കെ.സി.സി ഫൊറോന പ്രസിഡന്റ് സാബു പാറാനിക്കല്‍, കെ.സി.ഡബ്ല്യു.എ മലങ്കര ഫൊറോന സെക്രട്ടറി സോഫി റ്റിറ്റി, ജോയിന്റ് സെക്രട്ടി ലിസിയമ്മ കുര്യന്‍, യൂണിറ്റ് സെക്രട്ടറി സജി ഷിബു എന്നിവര്‍ പ്രസംഗിച്ചു. ഫൊറോന യൂണിറ്റ് ഭാരവാഹികളും യൂണിറ്റില്‍ നിന്നുള്ള അംഗങ്ങളും പങ്കെടുത്തു.

Previous articleപിങ്കു പീറ്റർ രചനയും സംവിധാനവും ചെയ്ത സിനിമ “റാണി ചിത്തിര മാർത്താണ്ഡ” നാളെ മുതൽ തിയേറ്ററുകളിൽ
Next articleജോയല്‍ ജിജോ പുത്തന്‍പുരയില്‍ മെമ്മോറിയല്‍ അതിരൂപതാതല ഉപന്യാസ മത്സരം കൂടല്ലൂരില്‍

Leave a Reply