Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ഓസ്‌ട്രേലിയയില്‍ തരംഗമായി ക്ലാനായ ഫാന്റംസ് ഫുട്‌ബോള്‍ ക്ലബ് ; ബെന്‍ഡിഗോ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അണ്ടര്‍-13 വിഭാഗത്തിന്...

ഓസ്‌ട്രേലിയയില്‍ തരംഗമായി ക്ലാനായ ഫാന്റംസ് ഫുട്‌ബോള്‍ ക്ലബ് ; ബെന്‍ഡിഗോ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അണ്ടര്‍-13 വിഭാഗത്തിന് കന്നിക്കിരീടം

19
0

മെല്‍ബണ്‍ :ബെന്‍ഡിഗോയില്‍ വെച്ച് നടന്ന ആവേശകരമായ അഖില ഓസ്‌ട്രേലിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ക്ലാനായ ഫാന്റംസ് ഫുട്‌ബോള്‍ ക്ലബ്ബിന് ചരിത്രവിജയം. 52 ഓളം കരുത്തരായ ടീമുകള്‍ മാറ്റുരച്ച വന്‍കിട ടൂര്‍ണമെന്റിലാണ് പ്രായപരിധികളിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ക്ലാനായ ഫാന്റംസ് കായികപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ടൂര്‍ണമെന്റിലെ അണ്ടര്‍-13 വിഭാഗത്തില്‍ എതിരാളികളെ നിഷ്പ്രഭരാക്കിക്കൊണ്ട് ക്ലാനായ ഫാന്റംസ് തങ്ങളുടെ കന്നിക്കിരീടത്തില്‍ മുത്തമിട്ടു. കളിക്കളത്തില്‍ കാഴ്ച്ചവെച്ച മികച്ച തന്ത്രങ്ങളും കുട്ടികളുടെ കൂട്ടായ്മയുമാണ് ടീമിനെ വിജയപഥത്തില്‍ എത്തിച്ചത്. ഇതേ ടൂര്‍ണമെന്റിലെ അണ്ടര്‍-11 വിഭാഗത്തില്‍ പങ്കെടുത്ത ക്‌നാനായ ഫാന്റംസിലെ കുട്ടികളും കുറഞ്ഞ പ്രായത്തിന്റെ പരിമിതികളില്ലാതെ പോരാടി തങ്ങളുടെ കന്നി അങ്കത്തില്‍ തന്നെ സെമിഫൈനല്‍ വരെ പ്രവേശിക്കുന്ന അദ്ഭുത പ്രകടനം കാഴ്ച്ചവെച്ചു. ടൂര്‍ണ്ണമെന്റിലെ മികച്ച ഗോള്‍ കീപ്പറിനുള്ള ‘ഗോള്‍ഡന്‍ ഗ്ലൗ ‘ ഹാരിസ് സിജോ ചാലായില്‍ കരസ്ഥമാക്കി.

ഒരു വര്‍ഷം മുന്‍പ്, ഇതേ സമയത്താണ് ക്ലാനായ ഫാന്റംസ് ഫുട്‌ബോള്‍ ക്ലബ്ബ് രൂപീകൃതമാകുന്നത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇത്രയും വലിയൊരു ടൂര്‍ണമെന്റില്‍ കരുത്തരായ ടീമുകളോട് മത്സരിച്ച് ചാമ്പ്യന്മാരാകാന്‍ സാധിച്ചത് ക്ലബ്ബിന്റെ മികച്ച പരിശീലനത്തിന്റെയും കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും കഠിനാധ്വാനത്തിന്റെയും ഫലമാണെന്ന് ക്‌നാനായ ഫാന്റം മാനേജര്‍ സിജോ ചാലായില്‍ അഭിപ്രയപ്പെട്ടു. ചരിത്രവിജയം നേടിയ കുട്ടികളെയും ക്ലബ്ബ് ഭാരവാഹികളെയും ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് എത്തിയ കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവ് പ്രത്യേകം അഭിനന്ദിച്ചു.

കുട്ടികളുടെ കായികരംഗത്തെ ഈ വലിയ മുന്നേറ്റം ഏറെ അഭിമാനകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്‌നാനായ ഫാന്റം പ്രതിഭകളെ ഇടവക വികാരി ഫാദര്‍ ഡാലിഷ് കൊച്ചേരിയില്‍ അനുമോദിക്കുകയും ക്ലബ്ബിന്റെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുകയുമുണ്ടായി. മത്സരത്തില്‍ പങ്കെടുത്തവരെയും അതിനു വേണ്ടി കുട്ടികളെ സത്ജരാക്കിയ മാതാപിതാക്കളെയും VKCC യുടെ നിയുക്ത പ്രസിഡണ്ട് ഫിലിപ്‌സ് എബ്രഹാം കൂരിക്കോട്ടിലും, ഓഷ്യാന ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ജോസ് എബ്രഹാമും പ്രേത്യേകം അനുമോദിച്ചു.

ടോം പഴയംപള്ളില്

Previous articleമാത്യു പതിയില്‍ (കൈപ്പുഴ കല്ലുവേലി മത്തായികുഞ്ഞ്) 1-ാം ഓര്‍മ്മദിനം | ക്‌നാനായവോയ്‌സില്‍ തത്സമയം
Next articleസാന്‍ ഹൊസെ ഇടവകയില്‍ മിഷന്‍ ദിനം ആചരിച്ചു

LEAVE A REPLY