Home ഇന്ത്യൻ വാർത്തകൾ കോട്ടയം അതിരൂപത കെ.സി.എസ്.എൽ വാർഷിക ദിനാഘോഷവും, സമ്മാനവിതരണവും നടത്തപ്പെട്ടു.

കോട്ടയം അതിരൂപത കെ.സി.എസ്.എൽ വാർഷിക ദിനാഘോഷവും, സമ്മാനവിതരണവും നടത്തപ്പെട്ടു.

565
0

കോട്ടയം അതിരൂപത കെ.സി.എസ്.എൽ വാർഷിക ദിനാഘോഷവും, സമ്മാനവിതരണവും നടത്തപ്പെട്ടു. കെ.സി.എസ്.എൽ അതിരൂപത പ്രസിഡന്റ് ജോസ് എം ഇടശ്ശേരി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അതിരൂപത ഡയറക്ടർ ഫാ. ചാക്കോച്ചൻ വണ്ടൻകുഴിയിൽ ഏവർക്കും സ്വാഗതം ആശംസിച്ചു. തുടർന്ന് അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കെ.സി.എസ്.എൽ ചെയർപേഴ്സൺ കുമാരി എൽസ ബെന്നി ആശംസകൾ അറിയിച്ചു. കെ.സി.എസ്.എൽ വിശിഷ്ഠ അധ്യാപക സേവനത്തിനുള്ള അവാർഡ് അതിരൂപത വൈസ് ഡയറക്ടർ സിസ്റ്റർ വിമൽ SJC അർഹയായി.

അതിരൂപത കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഒ.എൽ.എൽ.എച്ച്. എസ് എസ്. ഉഴവൂർ,
യു.പി വിഭാഗത്തിൽ സെന്റ് റോക്കിസ് അരീക്കര ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി. അതിരൂപതയിലെ മികച്ച യൂണിറ്റായി ഹൈസ്കൂൾ വിഭാഗത്തിൽ സെന്റ് ആൻസ് ജി. എച്ച്. എസ്. എസ്. കോട്ടയവും, യു.പി വിഭാഗത്തിൽ സെന്റ് റോക്കിസ് അരീക്കരയും തിരഞ്ഞെടുക്കപ്പെട്ടു. പ്രിയപ്പെട്ട മുത്തച്ഛനും മുത്തശ്ശിക്കും കത്തെഴുതൽ മത്സരത്തിലും, അതിരൂപത കലോത്സവത്തിലും വിജയികളായ കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തു.

സെന്റ് ആൻസ് ജി. എച്ച്. എസ്. എസ്. കോട്ടയം, സെന്റ് റോക്കിസ് അരീക്കര, സെന്റ് അഗസ്റ്റിൻ കരിങ്കുന്നം, സെന്റ് മാത്യൂസ് കണ്ണങ്കര,
സെന്റ് മൈക്കിൾസ് കടുത്തുരുത്തി, സെന്റ് തോമസ് ജി. എച്ച്. എസ് എസ്.പുന്നത്തുറ, സെന്റ് മർസെല്ലിനാസ് നട്ടാശ്ശേരി, സെന്റ് തോമസ് യു.പി. എസ്. കുറുമുള്ളൂർ എന്നീ സ്കൂളുകൾ കെ സി എസ് എൽ തൂലിക 2023 പുസ്തക രചന അവാർഡിന് അർഹരായി. എക്സിക്യൂട്ടീവ് മെമ്പർ ജിൻസ് ഫിലിപ്പ് ഏവർക്കും നന്ദി അറിയിച്ചു. അതിരൂപത കെ സി എസ് എൽ എക്സിക്യൂട്ടീവ് കമ്മിറ്റി പരിപാടികൾക്ക് നേതൃത്വം നൽകി.

Previous articleകെ.സി.സി പുതുവേലി യൂണിറ്റിന്റെ നേതൃത്വത്തില്‍ ‘കരുതല്‍ ‘ സംഗമം സംഘടിപ്പിച്ചു.
Next articleക്രിസ്തീയ ജീവിതം വാക്കു കൊണ്ടല്ല ജീവിതം കൊണ്ട് സ്വാർത്ഥകമാകണം – മാര്‍ മാത്യു മൂലക്കാട്ട്‌

Leave a Reply