Home ഇന്ത്യൻ വാർത്തകൾ ക്രിസ്തീയ ജീവിതം വാക്കു കൊണ്ടല്ല ജീവിതം കൊണ്ട് സ്വാർത്ഥകമാകണം – മാര്‍ മാത്യു മൂലക്കാട്ട്‌

ക്രിസ്തീയ ജീവിതം വാക്കു കൊണ്ടല്ല ജീവിതം കൊണ്ട് സ്വാർത്ഥകമാകണം – മാര്‍ മാത്യു മൂലക്കാട്ട്‌

538
0

പയ്യാവൂർ: ക്രിസ്തീയ ജീവിതം വാക്കു കൊണ്ടല്ല ജീവിതം കൊണ്ട് സ്വാർത്ഥകമാകണമെന്നും മൂല്യങ്ങളെ ജീവിതത്തിൽ സ്വീകരിച്ചു കൊണ്ട് ലോകത്തിന്റെ മൂല്യങ്ങളെ ജയിച്ചു ജീവിക്കാൻ നമുക്ക് സാധിക്കണമെന്നും കോട്ടയം അതിരൂപതാ ആർച്ച്ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്‌. മടമ്പം, പൈസക്കരി ഫൊറോനകളുടെ സംയുക്താഭിമുഖ്യത്തിൽ പയ്യാവൂർ സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗ്രൗണ്ടിൽ നടത്തുന്ന അഭിഷേകാഗ്നി ബൈബിൾ കൺവൻഷൻ സമാപന ദിവസം ദിവ്യബലി അർപ്പിച്ചു വചന സന്ദേശം നൽകുകയായിരുന്നു ആർച്ച്ബിഷപ്പ്. ലോകത്തിന്റെ ദൃഷ്ടിയിൽ നിന്നും വ്യത്യസ്തമായ ഒന്നാണ് ഈശോ വരച്ചുകാട്ടുന്നത് ലോകത്തിൽ ദൃശ്യമാകൂന്ന സുഖവും ദു:ഖവും വെടിഞ്ഞ് ദൈവരാജ്യ അനുഭവമാണ് നാം നേടിയെടുക്കേണ്ടത്. നമ്മുടെ ജീവിതം മറ്റുള്ളവർക്ക് അനുഗ്രഹമാണ് നമ്മുടെ ജീവിതം മറ്റുള്ളവർക്കു വേണ്ടി മുറിയപ്പെടണമെന്നും ആർച്ച്ബിഷപ്പ് പറഞ്ഞു ഫാ.സേവ്യർഖാൻ വട്ടായിയുടെ നേതൃത്വത്തിൽ വചനപ്രഘോഷണവും ആരാധനയും നടന്നു. അഞ്ച് ദിവസം നീണ്ടു നിന്ന കൺവെൻഷനിൽ മലയോരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒരു ലക്ഷത്തിലധികം വിശ്വാസികൾ പങ്കെടുത്തു.

Previous articleകോട്ടയം അതിരൂപത കെ.സി.എസ്.എൽ വാർഷിക ദിനാഘോഷവും, സമ്മാനവിതരണവും നടത്തപ്പെട്ടു.
Next articleക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് കടുത്തുരുത്തി ഫൊറോന പ്രവര്‍ത്തനോദ്ഘാടനവും പ്രതിനിധി സംഗമവും സംഘടിപ്പിച്ചു

Leave a Reply