Home ഇന്ത്യൻ വാർത്തകൾ ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് കടുത്തുരുത്തി ഫൊറോന പ്രവര്‍ത്തനോദ്ഘാടനവും പ്രതിനിധി സംഗമവും സംഘടിപ്പിച്ചു

ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് കടുത്തുരുത്തി ഫൊറോന പ്രവര്‍ത്തനോദ്ഘാടനവും പ്രതിനിധി സംഗമവും സംഘടിപ്പിച്ചു

622
0

കടുത്തുരുത്തി: കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ കടുത്തുരുത്തി ഫൊറോന പ്രവര്‍ത്തനോദ്ഘാടനവും പ്രതിനിധി സംഗമവും സംഘടിപ്പിച്ചു. മേമ്മുറി ലിറ്റില്‍ ഫ്‌ളവര്‍ പാരിഷ് ഹാളില്‍ ഫൊറോനാ പ്രസിഡണ്ട് എബ്രഹാം കെ പി കുരീക്കോട്ടിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അതിരൂപതാ വികാരി ജനറാളും ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപതാ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ.സി.സി അതിരൂപതാ പ്രസിഡന്റ് പി.എ ബാബു പറമ്പടത്തുമലയില്‍ മുഖ്യപ്രഭാഷണം നടത്തി. ഫൊറോന വികാരി ഫാ. അബ്രാഹം പറമ്പേട്ട് അനുഗ്രഹപ്രഭാഷണം നടത്തി. ഫൊറോന ചാപ്ലെയിന്‍ ഫാ. തോമസ് കരിമ്പുംകാലാ, ഫാ. കുര്യന്‍ തട്ടാറുകുന്നേല്‍, ഫൊറോന സെക്രട്ടറി ജോര്‍ജുകുട്ടി വലിയവീട്ടില്‍, അതിരൂപതാ സെക്രട്ടറി ബേബി മുളവേലിപ്പുറം, വൈസ് പ്രസിഡന്റ് ടോം കരികുളം, ട്രഷറര്‍ ജോണ്‍ തെരുവത്ത്, ജോയിന്റ് സെക്രട്ടറി എം.സി കുര്യാക്കോസ്, ഫൊറോന ട്രഷറര്‍ ജെയിംസ് മൂലേപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. തോമസ് പുതിയകുന്നേല്‍ ക്ലാസ്സ് നയിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ഇന്റര്‍നാഷണല്‍ തായിക്കൊണ്ട ചാമ്പ്യന്‍ മാര്‍ഗരറ്റ് മരിയ റെജി, രഞ്ജി ട്രോഫി ക്രിക്കറ്റ് ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫ്, മിസ് കേരള ലിസ് ജയ്‌മോന്‍ ജേക്കബ്, ഫ്രീ സ്റ്റൈല്‍ ഫുട്‌ബോള്‍ നാഷണല്‍ & ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ മരിയ ബിജു, നാഷണല്‍ വോളിബോള്‍ പ്ലെയര്‍ ജിബിന്‍ ജോസ്, എം.ജി യൂണിവേഴ്‌സിറ്റ് റാങ്ക് ജേതാവ് ക്രിസ്റ്റോ തോമസ് സാബു എന്നീ ക്‌നാനായ പ്രതിഭകളെ ആദരിച്ചു.

Previous articleക്രിസ്തീയ ജീവിതം വാക്കു കൊണ്ടല്ല ജീവിതം കൊണ്ട് സ്വാർത്ഥകമാകണം – മാര്‍ മാത്യു മൂലക്കാട്ട്‌
Next articleക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് ഓഷ്യാന ക്ക് നവനേതൃത്വം

Leave a Reply