പുതുവേലി:കെ.സി.സി പുതുവേലി യൂണിറ്റ് കാരിത്താസ് ആശുപത്രിയുടെ സഹകരണത്തോടെ ഇടവകയിലെ 60 വയസിനു മുകളിൽ പ്രായമായവർക്കുവേണ്ടി സംഘടിപ്പിക്കുന്ന കരുതൽ എന്ന പരിപാടി 3/3/2023 വെള്ളിയാഴ്ച യൂണിറ്റ് പ്രസിഡന്റ് ആൽവിൻ ചിറയത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ KCC ഫൊറോനാ ചാപ്ളയിൻ ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. യോഗത്തിന് ബിജോ ഞാറക്കാട്ടിൽ സ്വാഗതവും പ്രൊഫ. KA സിറിയക് കൊടുന്നിനാംകുന്നേൽ നന്ദിയും പറഞ്ഞു. ഇന്ന് കാരിത്താസ് ആശുപത്രിയിലെ സീനിയർ ഫിസിയോ തെറാപ്പിസ്റ്റ് ജെസ്റ്റിൻ ജോസ് ക്ലാസുകൾ നയിച്ചു. 65 അംഗങ്ങൾ പങ്കെടുത്ത പരിപാടിക്ക് ഫാ. ജോൺ കണിയാർകുന്നേൽ, സിജു മുളയാനിക്കൽ, ചാക്കോ പുളിമൂട്ടിൽ, കാരിത്താസ് ആശുപത്രിയിലെ PRO അരവിന്ദ് എന്നിവർ നേതൃത്വം നല്കി.











