Home ഇന്ത്യൻ വാർത്തകൾ ക്‌നാനായ സഹോദരങ്ങൾക്ക് മികച്ച വിജയം

ക്‌നാനായ സഹോദരങ്ങൾക്ക് മികച്ച വിജയം

1206
0

തൃശ്ശൂരിൽ നടക്കുന്ന 65 ആമത് സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റുമാനൂർ സെന്റ് ജോസഫ്സ് ക്നാനായ ഇടവക വെട്ടിമുകൾ കൊല്ലംപറമ്പിൽ പരേതനായ സാബുവിന്റെയും ഷീബയുടെയും മക്കൾ മെൽബ മേരി സാബുവും മിലൻ സാബുവും മെഡലുകൾ നെടി. ആൺകുട്ടികളുടെ ജൂനിയർ വിഭാഗം പോൾവാൾട്ടിൽ മിലൻ സ്വർണ്ണവും പെൺകുട്ടികളുടെ സീനിയർ വിഭാഗം പോൾവാട്ടിൽ മെൽബ സിൽവർ മെഡലും നേടി. കഴിഞ്ഞ ആഴ്ച പാലായിൽ വച്ച് നടന്ന ജില്ലാ മീറ്റിൽ ഇരുവരും സ്വർണ്ണം നേടിയിരുന്നു. മിലൻ പാലാ സെന്റ് തോമസ് HSS ൽ പത്താം ക്ലാസ്സിലും മെൽബ ഈരാറ്റുപേട്ട സെന്റ് മേരിസ് HSS ൽ പ്ലസ്ടുവിനും പഠിക്കുന്നു. അമ്മ ഷീജ സാബു മുൻ ദേശീയ വെയിറ്റ് ലിഫ്റ്റിംഗ് താരമായിരുന്നു. മെൽബിൻ സാബു മറ്റൊരു സഹോദരനാണ്.

Previous articleഅതിരൂപതാതല ബൈബിള്‍ കലോത്സവത്തില്‍ പ്രസംഗവേദിയില്‍ തിളങ്ങി പിതാവും മകനും
Next articleചിക്കാഗോ മലയാളി സമൂഹത്തിന് മെൽബണിൽ ഊഷ്മള സ്വീകരണം

Leave a Reply