Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ചിക്കാഗോ മലയാളി സമൂഹത്തിന് മെൽബണിൽ ഊഷ്മള സ്വീകരണം

ചിക്കാഗോ മലയാളി സമൂഹത്തിന് മെൽബണിൽ ഊഷ്മള സ്വീകരണം

547
0

മെൽബൺ: അമേരിക്കയിലെ ചിക്കാഗോയിൽ വർഷങ്ങളായി കുടിയേറിയിരിക്കുന്ന വിവിധ മലയാളി സംഘടനകളുടെ നേതാക്കൾക്ക് മെൽബണിൽ സ്വീകരണം നൽകി ഫാദർ എബ്രഹാം മുത്താലത്ത്, ജോണിക്കുട്ടി പിള്ളവീട്ടിൽ എന്നിവരുടെ നേത്യത്വത്തിൽ എത്തിയ നാല്പതോളം അംഗങ്ങൾ ഓസ്ട്രേലിയ-ന്യൂസിലാന്റ് സന്ദർശനത്തിനാണ് മെൽബണിൽ തുടക്കമിട്ടത്. ചിക്കാഗോയിലെ വിവിധ മലയാളി സംഘടനകളുടെ അമരത്ത് പ്രവർത്തിച്ചവരാണ് ഓസ്ട്രേലിയ- ന്യൂസിലാന്റ് സന്ദർശനത്തിന് എത്തിയിരിക്കുന്നത്. മെൽബണിലെ പ്രസിദ്ധമായ Crown Plaza Hotel- യിലെ ഓഡിറ്റോറിയത്തിൽ നടന്ന വർണ്ണ ശബളമായ ചടങ്ങിൽ ഗ്ലോബൽ മലയാളി കൗൺസിൽ ഓസ്ട്രേലിയ കമ്മറ്റിക്ക് വേണ്ടി പ്രസിഡന്റ് റെജി പാറയ്ക്കൻ, മെൽബൺ സോഷ്യൽ ക്ലബിന് വേണ്ടി തോമസ്സ് തച്ചേടൻ, മെൽബൺ Adventure ക്ലബിനു വേണ്ടി ജോസഫ് തച്ചേട്ടൻ, യു.കെ.കെ.സി.എ കമ്മിറ്റിക്കു വേണ്ടി സഖറിയ ജയിംസ്സ്, വിവിധ മലയായി സമൂഹത്തിന്റെ പ്രതിനിധികളായ Dr.ജോസി തോമസ്, ജോർജ് കുട്ടി മുത്തോലത്ത്, ജോമി തോമസ്, ജിൻസ്സ് മാത്യു, ജിജോ മാത്യു, സിനോ മാത്യു എന്നിവർ പൂക്കൾ നൽകി സ്വീകരിച്ചു. മെൽബൺ മലയാളി സമൂഹം നൽകിയ സ്വീകരണത്തിന് ഫാ. എബ്രഹാം മുത്തോലത്ത്, ജോണിക്കുട്ടി പിള്ളവീട്ടിൽ എന്നിവർ നന്ദി അറിയിച്ചു.

Previous articleക്‌നാനായ സഹോദരങ്ങൾക്ക് മികച്ച വിജയം
Next articleചിക്കാഗോ സെന്റ് മേരീസ് മിഷൻ ലീഗ് യൂണിറ്റിന്റെ 2023-24 പ്രവര്‍ത്തനോദ്ഘാടനം ഫാ. സിജു മുടക്കോടിൽ നിർവഹിച്ചു

Leave a Reply