Home ഇന്ത്യൻ വാർത്തകൾ കെ.സി.വൈ.ല്‍ ഇടയ്ക്കാട്ട് ഫൊറോന കലോത്സവവും വാര്‍ഷികവും നടത്തി

കെ.സി.വൈ.ല്‍ ഇടയ്ക്കാട്ട് ഫൊറോന കലോത്സവവും വാര്‍ഷികവും നടത്തി

624
0

കോട്ടയം: കെ.സി.വൈ.ല്‍ ഇടയ്ക്കാട്ട് ഫൊറോനയുടെ 2022 – 2023 പ്രവര്‍ത്തനകാലഘട്ടത്തിലെ ഫൊറോന കലോത്സവും വാര്‍ഷികവും സെന്‍്റ് ആന്‍സ് സ്കൂളില്‍ നടത്തി. സിംഗിള്‍ സോങ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാച്ചിറ ഇടവകാംഗം ജോഷില്‍ ജോര്‍ജ് ഒന്നാം സ്ഥാനവും, പേരൂര്‍ ഇടവകംാഗം തോമസ് സണ്ണി, എസ.്എച്ച് മൗണ്ട് ഇടവകാംഗം ഇനോഷ് എബ്രഹാം എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സിംഗിള്‍ സോങ് പെണ്‍കുട്ടികളുട വിഭാഗത്തില്‍ പാച്ചിറ ഇടവകാംഗം തനുഷ കുര്യന്‍ ഒന്നാം സ്ഥാനവും, ഷെറിന്‍ സണ്ണി നീറിക്കാട് , ബിയമോള്‍ ബിജു എസ്.എച്ച് മൗണ്ട് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പ്രസംഗം ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സംക്രാന്തി ഇടവകാംഗം എമില്‍ മാണി സ്റ്റീഫന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി, മള്ളൂശേരി ഇടവകാംഗം ഫെബിന്‍ രാജു,ഒളശ ഇടവകാംഗം അലക്സ് ജേക്കബ് എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

പ്രസംഗം പെണ്‍കുട്ടികളുടെ വിഭാഗം : സംക്രാന്തി ഇടവകാംഗം സ്റ്റെബി എലിസബത്ത്, സംക്രാന്തി ഇടവകാംഗം പ്രയ്സ് എല്‍സാ,വാകത്താനം ഇടവകാംഗം ഹന്നാ ബിജു എന്നിവര്‍ ഒന്നും രണ്ടും മൂന്നും സമാനങ്ങള്‍ക്ക് അര്‍ഹരായി . മോണോ ആക്ട് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ക്രിസ്റ്റി മരിയ സംക്രാന്തി ഇടവകാംഗം ഒന്നാം സമ്മാനം കരസ്ഥമാക്കി.പുരാതനപാട്ട് വിഭാഗത്തില്‍ എസ്.എച്ച് മൗണ്ട് യൂണിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം പേരുര്‍ യൂണിറ്റും മൂന്നാം സ്ഥാനം സംക്രാന്തി യൂണിറ്റും കരസ്ഥമാക്കി .സ്കിറ്റ് ഒന്നാം സ്ഥാനം നീറിക്കാട് യൂണിറ്റും രണ്ടാം സമ്മാനം സംക്രാന്തി യൂണിറ്റും കരസ്ഥമാക്കി.മാര്‍ഗംകളി ഒന്നാം സമ്മാനം എസ.എച്ച് മൗണ്ട് യൂണിറ്റും രണ്ടാം സമ്മാനം സംക്രാന്തി യൂണിറ്റും കരസ്ഥമാക്കി . 33 പോയിന്‍്റുകള്‍ കരസ്ഥമാക്കി സംക്രാന്തി യൂണിറ്റ് ഓവറോള്‍ കിരീടം കരസ്ഥമാക്കി . 22 പോയിന്‍്റ് ആയി എസ്എച്ച് മൗണ്ട് രണ്ടാം സ്ഥാനവും 13 പോയിന്‍്റ്മായി നീറിക്കാട് മൂന്നാം സ്ഥാനവും നേടി.

പൊതുസമ്മേളനത്തില്‍ കോട്ടയം അതിരൂപത കെ.സി.വൈ.എല്‍ വൈസ് പ്രസിഡന്‍്റ് ജെറിന്‍ ജോയ് പാറണിയില്‍,ഫൊറോനാ പ്രസിഡന്‍്റ് അമല്‍ സണ്ണി വെട്ടുകുഴിയില്‍, ചാപ്ളയില്‍ ഫാ.ജിതിന്‍ വല്ലാര്‍ക്കാട്ടില്‍,ഡയറക്ടര്‍ ജോസുകുട്ടി ജോസഫ്,സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ സോഫിയ എസ്.വി.എം , ജോയിന്‍ സെക്രട്ടറി ബഞ്ചമിന്‍, ട്രഷറര്‍ ഷിബിന്‍ എന്നിവര്‍ സംസാരിച്ചു. ഫൊറോനാ ചാപ്ളിയന്‍ സമ്മാനങ്ങള്‍ വിതരം ചെയ്തു.

Previous articleകൈപ്പുഴ: പൂതാളി പേഴത്തിനാല്‍ പി.യു ജോണ്‍ | Live Funeral Telecast Available
Next articleഅതിരൂപതാതല ബൈബിള്‍ കലോത്സവത്തില്‍ പ്രസംഗവേദിയില്‍ തിളങ്ങി പിതാവും മകനും

Leave a Reply