Home ഇന്ത്യൻ വാർത്തകൾ മികച്ച ബ്ലഡ് സെന്ററിനുളള സംസ്ഥാന അവാര്‍ഡ് കാരിത്താസിന്

മികച്ച ബ്ലഡ് സെന്ററിനുളള സംസ്ഥാന അവാര്‍ഡ് കാരിത്താസിന്

852
0

തെള്ളകം: ദേശിയ രക്തദാന ദിനത്തോട് അനുബന്ധിച്ച കേരള സ്റ്റേറ്റ് ബ്ലഡ് ട്രാന്‍സ് ഫ്യൂഷന്‍ കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ സ്വകാര്യ മേഖലയിലെ മികച്ച ബ്ളഡ് സെന്ററിനുളള പുരസ്കാരത്തിന് കാരിത്താസ് ഹോസ്പിറ്റല്‍ അര്‍ഹമായി. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടി എല്ലാ ദിവസവും 24 മണിക്കൂറും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന കാരിത്താസ് ബ്ലഡ് സെന്റര്‍ കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച ബ്ളഡ് സെന്‍ററാണ്. ഇതോടൊപ്പം പ്രവര്‍ത്തിക്കുന്ന പ്രത്യേക ബ്ലഡ് ആപ്പ് വഴി സന്നദ്ധരായവര്‍ക്ക് എളുപ്പത്തില്‍ രക്തദാനം ചെയ്യുവാനും അടിയന്തര സാഹചര്യങ്ങളില്‍ ഡോണറെ കണ്ടത്തെുവാനും സഹായിക്കുന്നു. കൊച്ചിയില്‍ല്‍ നടന്ന ചടങ്ങില്‍ ബെന്നി ബെഹ്നാന്‍ എം.പി യില്‍ നിന്ന് ഹോസ്പിറ്റല്‍ ജോയിന്റ് ഡയറക്ടര്‍ ഫാ. ജിനു കാവില്‍ പുരസ്കാരം ഏറ്റുവാങ്ങി.

Previous articleകേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് ധര്‍ണ്ണ നടത്തി
Next articleമാറിക: മ്യാല്‍ക്കരപുറത്ത് പോള്‍ സ്റ്റീഫന്‍ (തങ്കച്ചന്‍) | Live Funeral Telecast Available

Leave a Reply