ഓസ്ടേലിയിലെ മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കുവാനായി, മെൽബണിൽ എത്തിച്ചേർന്ന കോട്ടയം അതിരൂപതയുടെ യുവജനപ്രസ്ഥാനമായ കെ.സി.വൈ.എൽ സംഘടനയുടെ അതിരൂപതാ പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽന് സ്വീകരണം നൽകി. മെൽബൺ എയർപോർട്ടിൽ എത്തിച്ചേർന്ന ശ്രീ ലിബിൻ പാറയിൽ നെ,മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, ടോം പഴേമ്പള്ളിൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. സെപ്റ്റംബർ 30-ാം തീയതി നടക്കുന്ന പത്താം വാർഷികം സമാപന സമ്മേളനത്തിലും, ഒക്ടോബർ ഒന്നാം തിയതി നടക്കുന്ന ദശാബ്‌ധി തിരുനാളിലും അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും.
Home യൂറോപ്പ് | ഗൾഫ് | ഓഷിയാന കെ.സി.വൈ.എൽ അതിരൂപതാ പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽന് ഓസ്ട്രേലിയയിൽ സ്വീകരണം നൽകി.














