ക്നാനായ യുവത്വമാണ് സമുദായ പ്രതീക്ഷ ഷാജി എടാട്ട് , ക്നാനായം 23ക്ക് ചിക്കാഗോയിൽ ഉജ്വല തുടക്കം
ചിക്കാഗോ : ക്നാനായ സമുദായത്തിന്റെ ഭാവിയും പ്രതിക്ഷയുമാണ് യുവജനങ്ങൾ എന്ന് KCCNA പ്രസിഡണ്ട് ഷാജി എടാട്ട് അഭിപ്രായപ്പെട്ടു. ചിക്കാഗോയിൽ ഇന്ന് തുടങ്ങിയ ക്നാനായ യുവജന വേദി സംഘടിപ്പിക്കുന്ന ക്നാനായം 2023 ഉത്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരിക്കുന്നു അദ്ദേഹം.
ക്നാനായ കത്തോലിക്കാ കോൺഗ്രസ് നോർത്ത് അമേരിക്കയുടെ പോഷക സംഘടനയായ ക്നാനായ കാത്തോലിക്ക യുവജന വേദി മുന്നുറോളം യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ക്നാനായം 23ന് ഉജ്വല തുടക്കം ചിക്കാഗോയിൽ കുറിച്ചിരിക്കുകയാണ്. നാട്ടിൽ നിന്നും കുടിയേറിയ യുവജനങ്ങൾക്ക് പരസ്പരം കണ്ടുമുട്ടുവാനും സൗഹൃദങ്ങൽ പങ്കിടുവാനും ഉള്ള അവസരമാണീ സംഗമം എന്ന് അദ്യക്ഷൻ യുവജന വേദി നാഷണൽ പ്രസിഡണ്ട് ആൽബിൻ പുലിക്കുന്നേൽ അറിയിച്ചു.
ചിക്കാഗോ കെ സി എസ് പ്രസിഡണ്ട് ജെയിൻ മാക്കിൽ, KCCNA RVP സ്റ്റീഫൻ കിഴക്കേക്കുറ്റ്, KCCNA ജോ സെക്രട്ടറി ജോബിൻ കക്കാട്ടിൽ ,KCCNA മുൻ പ്രസിഡണ്ട് സിറിയക് കൂവക്കാട്ടിൽ എന്നനിവർ ആശംസകൾ അർപ്പിച്ചു. യുവജന വേദി ഭാരവാഹികളായ ജോഷ്വ വലിയപറമ്പിൽ , ദിയ കളപ്പുരയിൽ ഐറിൻ പതിയിൽ, റെനീഷ് പാറപ്പുറത്ത് ,ചിക്കാഗോ കെ സി എസ് ഭാരവാഹികളായ സിബു കുളങ്ങര , ജിനോ കക്കാട്ടിൽ ,യുവജന വേദി ഡയറക്ടർ മാരായ അനീഷ് പുതുപ്പറമ്പിൽ, സിമോണ പൂത്തുറയിൽ , തുടങ്ങി വിവിത കമ്മറ്റി അംഗങ്ങൾ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ക്നാനായത്തിന് നേതൃത്വം നൽകും.
ഞായറാഴ്ച 10 മണിക്ക് വി:കുർബാനയെ തുടർന്ന് സമാപന സമ്മേളനം രമേശ് ചെന്നിത്തല ഉത്ഘാടനം നിർവഹിക്കും.
അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നിന്നും മുന്നൂറോളം യുവജനങ്ങളാണ് ചിക്കാഗോയിൽ നടക്കുന്ന ക്നാനായ സംഗമത്തിൽ പങ്കെടുക്കുന്നത്











