Home യൂറോപ്പ് | ഗൾഫ് | ഓഷിയാന മെൽബൺ സെന്റ് മേരീസ് ക്നാനായ ഇടവകയിൽ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ | Live on...

മെൽബൺ സെന്റ് മേരീസ് ക്നാനായ ഇടവകയിൽ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ | Live on Knanayavoice & KVTV

516
0

മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ ഒക്ടോബർ 1 ന് ഞായർ ഉച്ചക്ക് 3 മണിക്ക് ഇടവക വികാരി ഫാ .അഭിലാഷ് കണ്ണാമ്പടം തിരുനാളിന് കൊടിയേറ്റുനടത്തും. അതെ തുടർന്ന് നടക്കുന്ന ആഘോഷമായ തിരുന്നാൾ റാസ കുർബ്ബാനയും തിരുനാൾ സന്ദേശവും മാർ. ജോസഫ് പണ്ടാരശ്ശേരിയിൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. ഫാ .പ്രിൻസ് തൈപുരയിടത്തിൽ, ഫാ. ഡാലിഷ് കൊച്ചേരിയിൽ, ഫാ.ജെയിംസ് അരിച്ചിറ, ഫാ ജോയ്സ് കോലംകുഴിയിൽ CMI എന്നിവർ സഹകാർമികർ ആയിരിക്കും. തുടർന്ന് നടക്കുന്ന വർണാഭമായ തിരുനാൾ പ്രദക്ഷിണം. (ഫാ.വര്ഗീസ് കുരിശിങ്കൽ) വിശുദ്ധകുർബ്ബാനയുടെ ആശിർവാദം (ഫാ.വര്ഗീസ് വാവോലി) ഇടവകാംഗങ്ങൾ ആയ 37 കുടുംബങ്ങൾ ഒത്തൊരുമയോട് കൂടി പ്രെസുദേന്തിമാരായാണ് ഈ വര്ഷത്തെ തിരുന്നാൾ ആഘോഷങ്ങൾ. ഇടവകാംഗങ്ങളുടെ അഭിമാന കൂട്ടായ്മകളായ സെന്റ് മേരിസ് ഇടവക ഗായക സംഘം ബീറ്റ്സ് ഓഫ് മെൽബൺ ചെണ്ടമേളം & നാസിക് ധോൾ, മെൽബൺ സ്റ്റാർസ് ചെണ്ടമേളം എന്നിവരുടെ പ്രകടനങ്ങളും തിരുന്നാൾ പരിപാടികൾക്ക് മാറ്റു കൂട്ടും.

ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം, പത്താം വാർഷിക ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ, തിരുന്നാൾ ജനറൽ കൺവീനർ ബിനീഷ് തീയത്തേട്ട്, കൈക്കാരന്മാരായ നിഷാദ് പുലിയന്നൂർ, സ്റ്റീഫൻ തെക്കേകവുന്നുംപാറയിൽ, സെക്രട്ടറി ബിനീഷ് മുഴിച്ചാലിൽ, ആക്റ്റിങ് സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, മറ്റു തിരുന്നാൾ & പത്താം വാർഷിക കമ്മറ്റി അംഗങ്ങൾ, പാരിഷ് കൗൺസിൽ അംഗങ്ങൾ, കൂടാരയോഗ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായിവരുന്നു.

Previous articleനേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു
Next articleകെ.സി.വൈ.എൽ അതിരൂപതാ പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽന് ഓസ്ട്രേലിയയിൽ സ്വീകരണം നൽകി.

Leave a Reply