Home ഇന്ത്യൻ വാർത്തകൾ സാമൂഹ്യ പ്രവര്‍ത്തനം പങ്ക് വയ്ക്കുന്ന സമൂഹത്തെ സൃഷ്ടിക്കാന്‍ സാധിക്കണം – മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍

സാമൂഹ്യ പ്രവര്‍ത്തനം പങ്ക് വയ്ക്കുന്ന സമൂഹത്തെ സൃഷ്ടിക്കാന്‍ സാധിക്കണം – മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍

733
0

കണ്ണൂര്‍: സാമൂഹ്യ പ്രവര്‍ത്തനം പങ്ക് വയ്ക്കുന്ന സമൂഹത്തെ സൃഷ്ടിക്കാന്‍ സാധിക്കുന്നതാവണമെന്ന് കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ജനറല്‍ ബോഡി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കവെ അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പറഞ്ഞു. മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി കണ്ണൂര്‍ ശ്രീപുരം പാസ്റ്ററല്‍ സെന്ററില്‍ നടന്നു. സൊസൈറ്റി വൈസ് പ്രസിഡണ്ട് ഫാ.ജോയി കട്ടിയാങ്കല്‍ സ്വാഗതം ആശംസിച്ചു. സെക്രട്ടറി ഫാ. സിബിന്‍ കൂട്ടക്കല്ലുങ്കല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ വിവിധ ഏജന്‍സികളുടെ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുവാനും, വയോജന ക്ഷേമ പദ്ധതികള്‍, കാര്‍ഷിക മേഖലയുടെ പ്രോത്സാഹനതിന് വേണ്ട കര്‍മ്മ പരിപാടികള്‍ എന്നിവ നിശ്ചയിക്കുകയുണ്ടായി. കോട്ടയം അതിരൂപതയുടെ വിസിന്റേഷന്‍, സെന്റ്. ജോസഫ്, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റിയുട്ട് എന്നീ സന്യാസിനി സമൂഹങ്ങളുടെ സൂപ്പിരിയേഴ്‌സ്, മാസ്സ് ഭരണ സമിതി അംഗങ്ങള്‍, സ്റ്റാഫ് അംഗങ്ങള്‍, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റിയുടെ കോ-ഓര്‍ഡിനേറ്റേഴ്‌സ്, ആനിമേറ്റേഴ്‌സ് എന്നിവര്‍ പങ്കെടുത്തു.

Previous articleഅരീക്കര: അമ്മായികുന്നേല്‍ അന്നമ്മ ഉതുപ്പ് (ചാച്ചി) | Live Funeral Telecast Available
Next articleമോര്‍ട്ടന്‍ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ ദേവാലയത്തില്‍ മാതാവിന്‍റെ ദര്‍ശനത്തിരുനാള്‍ നടത്തി

Leave a Reply