Home ഇന്ത്യൻ വാർത്തകൾ കെ.സി.വൈ.എൽ 6-ാമത് കോട്ടയം അതിരൂപതാതല ഫാ. ജേക്കബ് കുറിപ്പിനകത്ത് മെമ്മോറിയൽ പ്രസംഗമത്സരവും, ഓണാഘോഷവും, ഓണം ദൃശ്യാവിഷ്കാര...

കെ.സി.വൈ.എൽ 6-ാമത് കോട്ടയം അതിരൂപതാതല ഫാ. ജേക്കബ് കുറിപ്പിനകത്ത് മെമ്മോറിയൽ പ്രസംഗമത്സരവും, ഓണാഘോഷവും, ഓണം ദൃശ്യാവിഷ്കാര മത്സരവും നടത്തപ്പെട്ടു.

790
0

കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ 6-ാമത് കോട്ടയം അതിരൂപതതല ഫാ. ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയൽ പ്രസംഗമത്സരവും, ഓണാഘോഷവും, ഓണം ദൃശ്യാവിഷ്കാര മത്സരവും മാറിക സെന്റ്.മേരീസ് പള്ളിയിൽ വച്ച് ഓഗസ്റ്റ് മാസം 27 -ാം തീയതി ഞായറാഴ്ച നടത്തപ്പെട്ടു. കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ശ്രീ. ലിബിൻ ജോസ് പാറയിൽ അധ്യക്ഷത വഹിച്ച യോഗം കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ.ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എൽ അതിരൂപത ചാപ്ലയിൻ റവ. ഫാ. ചാക്കോ വണ്ടൻകുഴിയിൽ, ജന.സെക്രട്ടറി ശ്രീ. ഷാരു സോജൻ കൊല്ലറേട്ട്, ഡയറക്ടർ ശ്രീ.ഷെല്ലി ആലപ്പാട്ട്, ചുങ്കം ഫൊറോന വികാരി റവ. ഫാ. ജോസ് അരീച്ചിറ, ഫൊറോന ചാപ്ലയിൻ റവ. ഫാ. ദിപു ഇറപുറത്ത്, മാറിക യൂണിറ്റ് ചാപ്ലയിൻ റവ. ഫാ.ജോസ് കന്നുവെട്ടിയിൽ, ചുങ്കം ഫൊറോന പ്രസിഡന്റ് ശ്രീ. നിതിൻ ജോസ് പനന്താനത്ത് എന്നിവർ പ്രസംഗിച്ചു. ഫാ. ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയൽ പ്രസംഗം മത്സരത്തിൽ വിവിധ ഇടവകകളിൽ നിന്നായി 22 യുവജനങ്ങൾ പങ്കെടുത്തു. മത്സരത്തിൽ അമിത് ജോയ്സ് പൂഴിക്കോൽ, നവ്യ മരിയ നീറികാട്, ടോണി മാക്കിൽ ഏറ്റുമാനൂർ എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ആറു ടീമുകൾ പങ്കെടുത്ത ഓണം ദൃശ്യവിഷ്കാര മത്സരത്തിൽ മറ്റക്കര, ചുങ്കം, കിടങ്ങൂർ യൂണിറ്റുകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിവിധ യൂണിറ്റുകളിൽ നിന്നായി ഒട്ടേറെ യുവജനങ്ങൾ പരിപാടിയിൽ പങ്കെടുത്തു. മത്സരത്തിൽ പങ്കെടുത്തവർക്കും വിജയികളായവർക്കും മത്സരത്തിനായി യുവജനങ്ങളെ ഒരുക്കിയ എല്ലാ യൂണിറ്റ്, ഫൊറോന ചാപ്ലയിൻമാർക്കും, ഡയറക്ടർമാർക്കും, സിസ്റ്റർ അഡ്വൈസർമാർക്കും, എല്ലാ യൂണിറ്റ്, ഫൊറോന ഭാരവാഹികൾക്കും കെസിവൈഎൽ സംഘടനയുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

Previous articleകിടങ്ങൂര്‍: കറുകകുറ്റിയില്‍ ലീലാമ്മ തോമസ്
Next articleകോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പായസകിറ്റുകള്‍ വിതരണം ചെയ്തു.

Leave a Reply