Home ഇന്ത്യൻ വാർത്തകൾ ക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ – ക്യാന്‍സര്‍ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു.

ക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ – ക്യാന്‍സര്‍ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു.

736
0

കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കാരിത്താസ് ആശുപത്രിയുമായി സഹകരിച്ച് ‘കരുതല്‍’ ക്യാന്‍സര്‍ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കാരിത്താസ് എഡ്യുസിറ്റിയില്‍ സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിച്ചു. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിന്‍സി രാജന്‍ അദ്ധ്യക്ഷത വഹിച്ചു. കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ. ബിനു കുന്നത്ത് ആമുഖസന്ദേശം നല്‍കി. ഡോ. ഷെറോന്‍, ഷൈനി ചൊള്ളമ്പേല്‍ എന്നിവര്‍ പ്രസംഗിച്ചു. കാരിത്താസ് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിഭാഗം മേധാവി ഡോ. ജോസ് ടോം ക്യാന്‍സര്‍-പ്രതിരോധവും ചികിത്സയും എന്ന വിഷയത്തില്‍ സെമിനാര്‍ നയിച്ചു. സെമിനാറില്‍ പങ്കെടുത്തവര്‍ക്കായി സൗജന്യ പ്രാഥമിക ക്യാന്‍സര്‍ പരിശോധനയും നടത്തി. 130 പേര്‍ പങ്കെടുത്തു.

Previous articleകിടങ്ങൂർ: കൈപ്പുഴ മുകളേൽ സിസ്റ്റര്‍ ഗ്രേയ്‌സ് (എസ്.വി.എം)
Next articleകെ.സി.വൈ.എൽ കോട്ടയം അതിരൂപതതല ഓണാഘോഷം | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

Leave a Reply