Home ഇന്ത്യൻ വാർത്തകൾ കുടുംബങ്ങളുടെ സുസ്ഥിരതയോടൊപ്പം സമഗ്രവികസനത്തിനും കുടുംബശാക്തീകരണ പദ്ധതി വഴിയൊരുക്കി – ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

കുടുംബങ്ങളുടെ സുസ്ഥിരതയോടൊപ്പം സമഗ്രവികസനത്തിനും കുടുംബശാക്തീകരണ പദ്ധതി വഴിയൊരുക്കി – ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

609
0

കോട്ടയം: കുടുംബങ്ങളുടെ സുസ്ഥിരതയോടൊപ്പം സമഗ്രവികസനത്തിനും കുടുംബശാക്തീകരണ പദ്ധതി വഴിയൊരുക്കിയെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച കുടുംബശാക്തീകരണ പദ്ധതി ഗുണഭോക്തൃ സംഗമത്തിന്റെയും ആക്ഷന്‍പ്ലാന്‍ രൂപീകരണത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം സ്വയം തൊഴില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങളിലൂടെ വ്യക്തി കുടുംബ സമൂഹ പുരോഗതിയ്ക്ക് പദ്ധതി വഴിതെളിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യന്‍, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍മാരായ ബെസ്സി ജോസ്, മേഴ്‌സി സ്റ്റീഫന് എന്നിവര്‍ പ്രസംഗിച്ചു. സേവ് എ ഫാമിലി പ്ലാന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നിത്യമോള്‍ ബാബു ആക്ഷന്‍പ്ലാന്‍ രൂപീകരണത്തിന് നേതൃത്വം നല്‍കി. അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, സ്വയംതൊഴില്‍ സംരംഭകത്വം, തൊഴില്‍ നൈപുണ്യവികസനം തുടങ്ങിയ വിവിധ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് കുടുംബശാക്തീകണ പദ്ധതി കെ.എസ്.എസ്.എസ് നടപ്പിലാക്കി വരുന്നത്.

Previous articleമെൽബണിൽ ക്നാനായ കർഷകശ്രീ മൽസരം വിജയികളെ പ്രഖ്യാപിച്ചു.
Next articleഒരുമയുടെയും തുല്യതയുടേയും വ്യത്യസ്ത ഓണാഘോഷവുമായി ജീവാ കൗണ്‍സിലിങ് സെന്റര്‍

Leave a Reply