സിൽവർ ജൂബിലി വർഷത്തേക്ക് പ്രവേശിക്കുന്ന ഫിലാഡെൽഫിയ സെൻറ് ജോൺ ന്യൂമാൻ ക്നാനായ കാത്തലിക് മിഷൻ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വി.ജോൺ ന്യൂമാന്റെ തിരുനാൾ ആഗസ്റ്റ് 26,27 തീയതികളിൽ അവർ ലേഡി ഓഫ് ഫാത്തിമ പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. സിൽവർ ജൂബിലി വർഷത്തിന് തുടക്കം കുറിക്കുന്ന തിരുനാൾ 25 അമ്മമാർ ഏറ്റെടുത്ത് നടത്തുന്നു.ആഗസ്റ്റ് 26 ശനിയാഴ്ച 5.30 pm ന് കൊടിയേറ്റും വി.കുർബ്ബാനയും മെഴുകുതിരി പ്രദക്ഷിണവും നടത്തപ്പെടും.തിരുകർമ്മങ്ങൾക്ക് ഡയറക്ടർ ഫാ.ബിൻസ് ചേത്തലിൽ നേതൃത്വം നൽകും.ആഗസ്റ്റ് 26 ഞായറാഴ്ച 4.30 pm ന് ഫാ.സനൽ മയിൽകുന്നേൽ വി.കുർബ്ബാന അർപ്പിച്ച് ഫാ.ബിബി തറയിൽ വചനസന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണവും വി.കുർബ്ബാനയുടെ ആശീർവ്വാദവും ഫൊറോന വികാരി ഫാ.ജോസ് തറയ്ക്കൽ നടത്തപ്പെടും.വിവിധ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനാൾ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.













