ചെറുകര: സെന്‍റ് മേരീസ് പള്ളിയില്‍ നടത്തിയ ഫാ.ടൈറ്റസ് താന്നിയാനിക്കല്‍ മെമ്മോറിയല്‍ അതിരൂപതാതല സംഗീത മത്സരത്തില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാംസ്ഥാനം തനിഷ കുര്യന്‍ തെക്കേപ്പറമ്പില്‍, രണ്ടാംസ്ഥാനം അനീറ്റ സിജു മുടക്കോടില്‍, മൂന്നാംസ്ഥാനം ജോസ്ലിന്‍ എം. ജോസി മുകളേല്‍, എല്‍സ സിബി തറപ്പേല്‍ എന്നിവര്‍ നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാംസ്ഥാനം നെവിന്‍ ചാക്കോ മുണ്ടക്കല്‍, രണ്ടാംസ്ഥാനം മാത്യു സ്റ്റീഫന്‍ വടക്കേകാഞ്ഞിരുത്തിങ്കല്‍, മൂന്നാംസ്ഥാനം അലന്‍ മാത്യു വടക്കേകാഞ്ഞിരുത്തിങ്കല്‍ എന്നിവര്‍ നേടി.











