കല്ലറ: സെന്റ് തോമസ് ഹൈസ്കൂളില്‍ 2023 – 2024 വര്‍ഷത്തിലെ കായികമേള 3,4 തിയതികളില്‍ നടത്തപ്പെട്ടു. സ്കൂള്‍ അസി. മാനേജര്‍ ഫാ. ജെയ്സ് നീലാനിരപ്പേല്‍ സല്യൂട്ട് സ്വീകരിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ഡോ. ബൈജു വര്‍ഗീസ് ഗുരുക്കള്‍ ഉദ്ഘാടനം ചെയ്തു. ദീപശിഖ പഞ്ചായത്ത് പ്രസിഡന്‍റ് ജോണി തോട്ടുങ്കല്‍ സ്വീകരിച്ചു. ഹെഡ്മാസ്റ്റര്‍ റെജി തോമസ്, പഞ്ചായത്ത് അംഗം ജോയി കോട്ടായി, പി.ടി.എ പ്രസിഡന്‍റ് ജോജി പി. ജോസഫ്, കായികാധ്യാപകന്‍ ഡോ. സിബി തോമസ് എന്നിവര്‍ പ്രസംഗിച്ചു.











