Home ഇന്ത്യൻ വാർത്തകൾ മണിപ്പൂര്‍ കലാപം: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു

മണിപ്പൂര്‍ കലാപം: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു

604
0

മണിപ്പൂരിലെ 50 ദിവസം പിന്നിട്ട വര്‍ഗ്ഗീയ കലാപംമൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനും ഇതവസാനിപ്പിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കേണ്ട ഭരണാധികാരികളെ ഇക്കാര്യത്തിലുള്ള വേദനയും പ്രതിഷേധവും അറിയിക്കുവാനും പൊതുസമൂഹമനസ്സാക്ഷിയെ ഉണര്‍ത്തുവാനുമായി കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്‌നാനായകത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ സഹകരണത്തോടെ 2023 ജൂണ്‍ 25 ഞായറാഴ്ച കോട്ടയത്ത് പ്രാര്‍ത്ഥനാ കൂട്ടായ്മയും ശാന്തിയാത്രയും പ്രതിഷേധ ധര്‍ണ്ണയും സംഘടിപ്പിക്കുന്നു. ഉച്ചകഴിഞ്ഞ് 2.45 ന് കോട്ടയം ക്രിസ്തുരാജ കത്തീഡ്രല്‍ ദൈവാലയത്തില്‍ പ്രാര്‍ത്ഥനാ കൂട്ടായ്മയ്ക്ക് കത്തീഡ്രല്‍ വികാരി ഫാ. ജിതിന്‍ വല്ലര്‍കാട്ടില്‍ നേതൃത്വം നല്‍കും. തുടര്‍ന്നു വിശുദ്ധ കുര്‍ബാനയ്ക്ക് കെ.സി.സി ചാപ്ലെയിന്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യകാര്‍മ്മികത്വം വഹിക്കുകയും ഇടയ്ക്കാട്ട് ഫൊറോന വികാരി ഫാ. ജോണ്‍ ചേന്നാകുഴി വചനസന്ദേശം നല്‍കുകയും ചെയ്യും. തുടര്‍ന്ന് കത്തീഡ്രല്‍ അങ്കണത്തില്‍ നിന്നും തിരുനക്കര ഗാന്ധിസ്‌ക്വയറിലേക്കു നടത്തപ്പെടുന്ന ശാന്തിയാത്ര കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഫ്‌ളാഗ് ഓഫ് ചെയ്യും. ഗാന്ധി സ്‌ക്വയറില്‍ ചേരുന്ന പ്രതിഷേധ കൂട്ടായ്മയ്ക്ക് കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍ നേതൃത്വം വഹിക്കും. കെ.സി.സി ജനറല്‍ സെക്രട്ടറി ബേബി മുളവേലിപ്പുറം, ട്രഷറര്‍ ജോണ്‍ തെരുവത്ത്, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിന്‍സി രാജന്‍, കെ.സി.സി പ്രസിഡന്റ് ലിബിന്‍ പാറയില്‍, ഇടയ്ക്കാട്ട് ഫൊറോന പ്രസിഡന്റ് ഫിലിപ്പ് പെരുമ്പളത്തുശ്ശേരി, കത്തീഡ്രല്‍ യൂണിറ്റ് പ്രസിഡന്റ് അഡ്വ. ആല്‍ബര്‍ട്ട് മാത്യു എന്നിവര്‍ പ്രസംഗിക്കും. വൈദിക, സമര്‍പ്പിത പ്രതിനിധികളും സമുദായസംഘടനകളുടെ അതിരൂപത-ഫൊറോന-യൂണിറ്റു ഭാരവാഹികളും പ്രതിനിധികളും പങ്കെടുക്കും.

ബേബി മുളവേലിപ്പുറം
സെക്രട്ടറി

Previous articleപുന്നത്തുറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍ വി.തോമ്മാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം
Next articleക്നാനായ റ്റീനേജേഴ്സ് സംഗമം “എബയിഡ്” ന് ഒരുങ്ങി ക്നാനായ റീജിയൻ

Leave a Reply