പുന്നത്തുറ: AD 1610 – ൽ സ്ഥാപിതാമായ മാർത്തോമ്മാശ്ലീഹായുടെ നാമത്തിലുളള ചരിത്ര പ്രസിദ്ധമായ പുന്നത്തുറ ക്‌നാനായ പഴയ പളളിയില്‍ ധീര രക്തസാക്ഷിത്വം വരിച്ച വി. തോമ്മാശ്ലീഹായുടെ 414-മാത് ചരിത്ര പ്രസിദ്ധമായ ദുക്‌റാന തിരുനാള്‍ 2023 ജൂലൈ 3 തിങ്കളാഴ്ച ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. പ്രധാന തിരുനാള്‍ ദിനമായ ജൂലൈ 3 തിങ്കളാഴ്ച രാവിലെ 7 മണിക്ക് വി. കുര്‍ബാന. 10 മണിക്ക് ഫാ. സില്‍ജോ ആവണിക്കുന്നേലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ. ഫാ.ജിസ്സ്‌മോന്‍ മരങ്ങാലില്‍, ഫാ.മജോ വാഴക്കാലായില്‍, ഫാ.ജോബി കാച്ചനോലിക്കല്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. റവ.ഫാ. ജോയ് കട്ടിയാങ്കല്‍ തിരുനാള്‍ സന്ദേശം നല്‍കും. 12.15 ന് തിരുനാള്‍ പ്രദക്ഷിണം. തുടര്‍ന്ന് പരി. കുര്‍ബാനയുടെ ആശീര്‍വാദം വെരി. റവ.ഫാ. ജോസ് നെടുങ്ങാട്ട് (കിടങ്ങൂര്‍ ഫൊറോന വികാരി).
Home ഇന്ത്യൻ വാർത്തകൾ പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍ വി.തോമ്മാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ | ക്‌നാനായവോയ്‌സിലും...











