Home അമേരിക്കൻ വാർത്തകൾ കെ.സി.എസ് റൂബി ജൂബിലി സുവനീർ പ്രകാശനം ചെയ്തു

കെ.സി.എസ് റൂബി ജൂബിലി സുവനീർ പ്രകാശനം ചെയ്തു

981
0

1983 ൽ സ്ഥാപിതമായതും പ്രവാസി മലയാളീ സംഘടനകളിൽ ഏറ്റവും പ്രവർത്തന പാരമ്പര്യം അവകാശപ്പെടാവുന്നതുമായ സംഘടനകളിൽ ഒന്നായ ക്നാനായ കാത്തോലിക് സൊസൈറ്റി ഓഫ് ഷിക്കാഗോ (KCS) അതിന്റെ റൂബി ജൂബിലിയോട് അനുബന്ധിച്ചു തയ്യാറാക്കിയ സുവനീറിന്റെ പ്രകാശന കർമ്മം, ആദ്യ കോപ്പി കെ സി എസ് പ്രസിഡന്റ് ജെയിൻ മാക്കീലിനു നൽകി കൊണ്ട് മോൺസിഞ്ഞോർ തോമസ് മുളവനാൽ നിർവഹിച്ചു. 2020 – 22 കാലത്തേ സംഘടനയുടെ എക്സികുട്ടീവ് കമ്മിറ്റി അംഗങ്ങളായ തോമസ് പൂതക്കരി, ലിൻസൺ കൈതമല, ഷിബു മുളയാനികുന്നേൽ, ജോസ് ആനമല, എഡിറ്റോറിയൽ ബോർഡ് ചെയർമാൻ സാജു കണ്ണമ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ ഉള്ള കമ്മറ്റിയാണ് നാൽപതു വർഷത്തെ ചരിത്രങ്ങളും മറ്റ് ആനുകാലിക രചനകളും ഉൾപ്പെടുത്തി സോവനീർ തയ്യാറാക്കിയത്. പ്രകാശന ചടങ്ങിൽ ഫാ. എബ്രഹാം മുത്തോലത്തു, സിറിയക്ക് കൂവക്കാട്ടിൽ, ജിനോ കക്കാട്ടിൽ, സിബു കുളങ്ങര, ബിനോയി ഇടയാടിയിൽ, സ്റ്റീഫൻ കിഴക്കേക്കുറ്റ്‌, റോയി ചേലമല, അനീറ്റ കിണറിരിക്കുംതൊട്ടിയിൽ, സൈമൺ ആറുപറ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

സിബു കുളങ്ങര

Previous articleക്നാനായ റീജിയൻ യുവജന കോൺഫ്രൺസിന് ഫ്ലോറിഡയിൽ വർണ്ണാഭമായ തുടക്കം
Next articleപുന്നത്തുറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍ വി.തോമ്മാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

Leave a Reply