ക്നാനായ കാത്തലിക് റീജിയണിലെ റ്റീനേജേഴ്സ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ആദ്യത്തെ കോൺഫ്രൺസ് “എബയിഡ്” ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അടുത്ത വെള്ളി,ശനി,ഞായർ ദിവസങ്ങളിൽ ഫ്ഡാളസ്സിൽ വെച്ച് നടത്തപ്പെടുന്ന റ്റീനേജേഴ്സ് കോൺഫ്രൺസ് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ. ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിൽ വികാരി ജനറൽ മോൺ.തോമസ്സ് മുളവനാൽ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ഇടയനോടൊപ്പം എന്ന പരുപാടിയിൽ കുട്ടികൾക്കായി അഭിവദ്ധ്യപിതാവിന്റെ അഭിമുഖം നടത്തപ്പെടും. ഓരോ ദിവസവും പ്രഗത്ഭരായവരുടെ വിജ്ഞാന പ്രദമായ ക്ലാസ്സുകളും ഉല്ലാസ മുഹൂർത്തങ്ങളും ഉൾച്ചേർത്ത് കോർഫ്രൺസ് ആകർഷകമാക്കുകയാണ് സംഘാടകർ. ഡാളസ് ഇടവക വികാരി ഫാ. അബ്രാഹം കളരിക്കൽ, ഫാ.ബിൻസ് ചേത്തലിൽ, ഫാ. ജോസഫ് തച്ചാറ, ജോസഫ് ഇലക്കൊട്ടിക്കൽ, ബിന്റോ കുടകശ്ശേരിൽ, റെജിമോൻ തൊട്ടിയിൽ, ജീബി തോമസ്സ് വട്ടക്കളം, താര തൊട്ടിയിൽ, ആൽബർട്ട് പുഴുക്കരോട്ട്, ലിജിമോൾ തറയിൽ, റ്റെസ്ന വട്ടക്കുന്നേൽ, ആഷ്ലി വില്ലുത്തറ തുടങ്ങിയ കമ്മിറ്റി അംഗങ്ങൾ പ്രത്യേകം നേതൃത്വം നൽകുന്നു. അമ്മേരിക്കയുടെ വിവിധ ഇടവകയിൽ നിന്നും മിഷനിൽ നിന്നും എത്തുന്ന കുട്ടികൾക്ക് സംഗമം വേറിട്ടൊരു അനുഭവമായി മാറും എന്ന് സംഘാടകർ വിലയിരുത്തി.











