പയ്യാവൂര്‍: കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സി. ചിന്നമ്മ ആക്കക്കുന്നേല്‍ (90) നിര്യാതയായി. മൃതദേഹം ബുധനാഴ്ച (14.06.2023) രാവിലെ 10 മണിക്ക് പയ്യാവൂര്‍ ടൗണ്‍ കോണ്‍വെന്റ് ചാപ്പലില്‍ കൊണ്ടുവരും. സംസ്‌കാരം ബുധനാഴ്ച (14.06.2023) ഉച്ചകഴിഞ്ഞ് 2.30 ന് ചാപ്പലിലെ ശുശ്രൂഷകള്‍ക്കു ശേഷം മഠം സെമിത്തേരിയില്‍. അലക്‌സ് നഗര്‍ ആക്കക്കുന്നേല്‍ (പാറത്തോട്ടുംകര) പരേതരായ തോമസ് – അന്നാച്ചി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: കുര്യന്‍, ജോസഫ്, സി.മരിയറ്റാ (എസ്.വി.എം), പരേതരായ മാത്തച്ചന്‍, ജോര്‍ജ്, തോമസ്, ഏലിയാമ്മ, മേരി. ഫാ. ബബു പാറത്തോട്ടുംകര സഹോദരപുത്രനും സി.സ്റ്റാന്‍ലി (എസ്.വി.എം) സഹോദരീ പുത്രിയും ആണ്. പരേത നസ്രത്ത് കോണ്‍വെന്റ് നട്ടാശ്ശേരി, വിസിറ്റേഷന്‍ ജനറലേറ്റ്, പയ്യാവൂര്‍ കണ്ടകശ്ശേരി, ഉഴവൂര്‍, കട്ടച്ചിറ, മടമ്പം എന്നിവിടങ്ങളില്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട്.












