ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ഓഗസ്റ്റ് 7,8, 9 തീയതികളിൽ.
ദര്ശനത്തിരുന്നാളായി ആഘോഷിക്കുന്ന ഈ തിരുനാളിന്റെ പ്രസുദേന്തിമാർ ഇടവകയുടെ സ്ഥാപനം മുതൽ കഴിഞ്ഞ 15 വര്ഷം ഈ ഇടവകക്ക് നേതൃത്വം നൽകിയ പാരീഷ് എക്സിക്യൂട്ടീവ് ആണ്. ആഗസ്റ്റ് 7, വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ചിക്കാഗോ രൂപത യൂത്ത് അപ്പൊസ്‌തലെറ്റ് ഡയറക്ടർ ഫാ. മെൽവിൻ പോൾ ഇംഗ്ലീഷിൽ ഉള്ള കുർബാനക്കും വചന സന്ദേശത്തിനും നേതൃത്വം നൽകും. തുടർന്ന് 7:30 മുതൽ വിവിധ കൂടാരയോഗങ്ങളുടെയും പ്രസുദേന്തിമാരുടെയും നേത്രുത്വത്തിൽ ഉള്ള കലാമേള.
ആഗസ്റ്റ് 8, ശനിയാഴ്ച വൈകുന്നേരം 5:30 ന് ബെൻസൻവിൽ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക ഫൊറോനാ ഇടവക വികാരി ഫാ. എബ്രഹാം കളരിക്കൽ മുഖ്യകാർമ്മീകനായിട്ടുള്ള ദിവ്യബലിയിൽ ക്നാനായ റീജിയൻ ഡയറക്ടറും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാൽ വചനസന്ദേശം നൽകും. തുടർന്നു കപ്ലോൻ വാഴ്ച. വൈകിട്ട് 7: 30 മുതൽ ഇടവക മിനിസ്ട്രികൾ അവതരിപ്പിക്കുന്ന കലാസന്ധ്യയും ഇടവകയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന മെഗാ സ്കിറ്റും.
പ്രധാന തിരുന്നാൾ ദിവസമായ ആഗസ്റ്റ് 9, ഞായറാഴ്ച ആലുവ മംഗലപ്പുഴ മേജർ സെമിനാരി പ്രൊഫസർ ഫാ. ജിജോ നെല്ലിക്കാകണ്ടത്തിലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ തിരുന്നാൾ റാസ. തിരുഹൃദയ ദാസസമൂഹം സുപ്പീരിയർ ഫാ. ജോസ് കണ്ണുവെട്ടിയേൽ വചനസന്ദേശം നൽകും. ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ, ഫാ. എബ്രഹാം കടുതൊടിൽ എന്നിവർ സഹ കാർമ്മികരായിരിക്കും. തുടർന്ന് പരിശുദ്ധ കന്യാമറിയത്തിന്റെയും മറ്റു വിശുദ്ധരുടെയും രൂപങ്ങൾ സംവഹിച്ചുകൊണ്ടുള്ള തിരുന്നാൾ പ്രദക്ഷിണം നടക്കും. തുടർന്ന് ലേലവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. സാബു നടുവീട്ടിൽ, ജോണിക്കുട്ടി പിള്ളവീട്ടിൽ, ജിനോ കക്കാട്ടിൽ എന്നീ തിരുന്നാൾ കോർഡിനേറ്റർസിന്റെ നേതൃത്വത്തിൽ നിരവധി കമ്മറ്റികൾ തിരുനാളിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു. സ്റ്റീഫൻ ചൊള്ളമ്പേൽ, ജീസ് ചക്കുങ്കൽ, ബിനു എടക്കര എന്നിവരുടെ നേതൃത്വത്തിൽ ഇടവകയിലെ 10 കൂടാരയോഗങ്ങളും മിനിസ്ട്രികളും വിവിധ കലാപരിപാടികൾക്കായി ഒരുങ്ങുന്നു. ഇടവയിലെ ഏറ്റവും വലിയ ഈ ആഘോഷത്തിന്റെ വിജയത്തിനായി വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി ഫാ അനീഷ് മാവേലിപുത്തൻപുര എന്നിവരുടെ ആത്മീയ നേതൃത്വത്തിൽ പാരീഷ് എക്സിക്യൂട്ടീവ്സ് ആയ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളയ്ക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ, ജെയിംസ് മന്നാകുളത്തിൽ, സണ്ണി മേലേടം, ഡോ. റോയി ചേലമലയിൽ എന്നിവർ അഹോരാത്രം പ്രവർത്തിക്കുന്നു.











