Home അമേരിക്കൻ വാർത്തകൾ ഹൂസ്റ്റൺ കെ.സി.എസ് സംഘടിപ്പിച്ച ഫിഫ ഫൈനൽ വാച്ച് പാർട്ടി ശ്രദ്ധേയമായി

ഹൂസ്റ്റൺ കെ.സി.എസ് സംഘടിപ്പിച്ച ഫിഫ ഫൈനൽ വാച്ച് പാർട്ടി ശ്രദ്ധേയമായി

174
0

ഹൂസ്റ്റൺ: ഹൂസ്റ്റൺ ക്‌നാനായ കത്തോലിക്കാ സൊസൈറ്റി (Houston KCS) നേതൃത്വത്തിൽ സംഘടിപ്പിച്ച ഫിഫ ലോകകപ്പ് ഫൈനൽ വാച്ച് പാർട്ടി വൻ വിജയമായി.ആവേശവും സൗഹൃദവും ഒത്തുചേരലും നിറഞ്ഞ അന്തരീക്ഷത്തിൽ, അഞ്ഞൂറിലധികം കമ്മ്യൂണിറ്റി അംഗങ്ങളാണ് അർജന്റീന-സ്പെയിൻ ഫൈനൽ മത്സരം തത്സമയം ആസ്വദിക്കാനായി എത്തിയത്. ഒരു കൊച്ചു ക്‌നാനായ മാമാങ്കം അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള വിപുലമായ ക്രമീകരണങ്ങളാണ് ചടങ്ങിൽ ഒരുക്കിയിരുന്നത്. കമ്മ്യൂണിറ്റിയിലെ നിരവധി കുടുംബങ്ങളും സുഹൃത്തുക്കളും ഒത്തുചേർന്ന് ഫുട്ബോൾ ആവേശം പങ്കിട്ടതിനൊപ്പം, രുചികരമായ ഭക്ഷണവും സൗഹൃദ സംഭാഷണങ്ങളും ചടങ്ങിന് മാറ്റുകൂട്ടി. ഒരു വലിയ കുടുംബം പോലെ ഒത്തുചൂടാൻ ലഭിച്ച ഈ അവസരം തങ്ങൾക്ക് മറക്കാനാവാത്ത അനുഭവമായിരുന്നുവെന്ന് പങ്കെടുത്തവർ സാക്ഷ്യപ്പെടുത്തി.

സമൂഹത്തിന് മികച്ച രീതിയിൽ സേവനം ചെയ്യാൻ കഴിഞ്ഞതിൽ ഹൂസ്റ്റൺ കെ.സി.എസ് ലീഡർഷിപ്പ് ടീം ഏറെ അഭിമാനവും സന്തോഷവും പ്രകടിപ്പിച്ചു. പരിപാടി വൻ വിജയമാക്കാൻ സഹകരിച്ച എല്ലാവർക്കും അവർ നന്ദി അറിയിച്ചു. ഒപ്പം, ഈ പരിപാടിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച സ്പോൺസർമാരുടെ ഉദാരമായ പിന്തുണയ്ക്ക് ലീഡർഷിപ്പ് ടീം പ്രത്യേക കൃതജ്ഞത രേഖപ്പെടുത്തി. കമ്മ്യൂണിറ്റി അംഗങ്ങൾ, സന്നദ്ധപ്രവർത്തകർ, സ്പോൺസർമാർ എന്നിവർ നൽകിയ മികച്ച പിന്തുണയ്ക്കും പങ്കാളിത്തത്തിനും ഹൂസ്റ്റൺ കെ.സി.എസ് പ്രസിഡന്റ് സാബു മുളയാനിക്കൽ തന്റെ ടീമിന് വേണ്ടി നന്ദി പറഞ്ഞു. “ഈ പരിപാടിക്ക് ലഭിച്ച വൻ പ്രതികരണവും കമ്മ്യൂണിറ്റി പ്രകടിപ്പിച്ച ഐക്യവുമാണ് ഹൂസ്റ്റൺ ക്‌നാനായ സമൂഹത്തിന്റെ കരുത്തിന്റെയും ആത്മബന്ധത്തിന്റെയും തെളിവാണ്. വരും ദിവസങ്ങളിലും കമ്മ്യൂണിറ്റിക്ക് പ്രയോജനകരവും അർത്ഥവത്തതുമായ കൂടുതൽ പരിപാടികൾ സംഘടിപ്പിക്കാൻ ഇത് ഞങ്ങളുടെ ടീമിന് പ്രചോദനമേകുന്നു…” എന്ന് സാബു മുളയാനിക്കൽ അഭിപ്രായപ്പെട്ടു.

Previous article16-ാമത് KCCNA കൺവെൻഷൻ: ആഗസ്റ്റ് 6 ന് മയാമിയിൽ തിരി തെളിയും.
Next articleബാംഗ്ളൂര്‍ കെ.സി.വൈ.എല്‍ യുവജനദിനാഘോഷം

Leave a Reply