Home യൂറോപ്പ് | ഗൾഫ് | ഓഷിയാന കാർഡിഫ് സെന്റ് അന്തോണീസ് ക്നാനായ മിഷനിൽ വി. തോമ്മാശ്ലീഹായുടെ ദുക്റാന തിരുനാൾ ജൂലൈ 5 ന്

കാർഡിഫ് സെന്റ് അന്തോണീസ് ക്നാനായ മിഷനിൽ വി. തോമ്മാശ്ലീഹായുടെ ദുക്റാന തിരുനാൾ ജൂലൈ 5 ന്

187
0

കാർഡിഫ്: സെന്റ് അന്തോണീസ് ക്നാനായ കാത്തലിക് പ്രൊപോസ്ഡ് മിഷന്റെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ അപ്പോസ്തലനായ വിശുദ്ധ തോമ്മാശ്ലീഹായുടെ ദുക്റാന തിരുനാൾ വരുന്ന ഞായറാഴ്ച (ജൂലൈ 5, 2026) ഭക്ത്യാദരവുകളോടെ ആഘോഷിക്കുന്നു. കാർഡിഫ് St Illtyd’s സ്കൂൾ ചാപ്പലിൽ വെച്ചാണ് തിരുനാൾ കർമ്മങ്ങൾ നടക്കുക. തിരുനാൾ ദിവസത്തെ പ്രധാന ശുശ്രൂഷകളുടെ സമയവിവരം താഴെ നൽകുന്നു:
രാവിലെ 10:45 AM: ലദീഞ്ഞ്
രാവിലെ 11:00 AM: ആഘോഷമായ വിശുദ്ധ കുർബാന
ഉച്ചയ്ക്ക് 12:30 PM: സ്നേഹവിരുന്ന്, പാച്ചോർ നേർച്ച വിതരണം
പുന്നത്തറ ഇടവകാംഗങ്ങളായ തോമസ്കുട്ടി ജോസഫ്, ടിജോ ജോസഫ്, കെവിൻ തോമസ് ചാക്കോ, തോഷൻ സിറിയക്, തോമസ് ജോൺ, ജിതിൻ തോമസ് പള്ളിക്കര, ലാലി പോപ്പൻ എന്നിവരാണ് ഈ വർഷത്തെ ദുക്റാന തിരുനാൾ ഏറ്റെടുത്ത് നടത്തുന്നത്. തിരുനാൾ കർമ്മങ്ങളിൽ പങ്കുചേർന്ന് അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി മിഷൻ കോർഡിനേറ്റർ ഫാ. ജിൻസ് കണ്ടക്കാട്ട്, കൈക്കാരന്മാരായ ജെയിംസ് ജോസഫ്, അലക്സ്മോൻ ഫിലിപ്പ്, ജിജോ തോമസ് എന്നിവർ അറിയിച്ചു.

Previous articleഏറ്റുമാനൂര്‍: മല്ലികത്തോട്ടത്തിൽ അന്നമ്മ കുര്യൻ | Live Funeral Telecast Available
Next articleവിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തപ്പെട്ടു.

LEAVE A REPLY