Home ഇന്ത്യൻ വാർത്തകൾ 105-ാംമത് ക്‌നാനായ മലങ്കര കത്തോലിക്ക പുനരൈക്യദിനാഘോഷം | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

105-ാംമത് ക്‌നാനായ മലങ്കര കത്തോലിക്ക പുനരൈക്യദിനാഘോഷം | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

832
0

കല്ലിശ്ശേരി: ക്‌നാനായ മലങ്കര പുനരൈക്യത്തിന്റെ സ്മരണ പുതിക്കിക്കൊണ്ട് 105-ാംമത് ക്‌നാനായ മലങ്കര കത്തോലിക്ക പുനരൈക്യദിനാഘോഷം 2026 ജൂലൈ 5 ഞായറാഴ്ച ചരിത്രമുറങ്ങുന്ന കല്ലിശ്ശേരി സെന്റ് മേരീസ് ക്‌നാനായ മലങ്കര കത്തോലിക്ക മെത്രാസന്ന ദേവാലത്തില്‍ വച്ച് നടത്തപ്പെടുന്നു. രാവിലെ 9.30 ന് വി.കുര്‍ബ്ബാനയോടുകൂടി ആഘോഷപരിപാടികള്‍ ആരംഭിക്കും. 11.30 ന് കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന പൊതുസമ്മേളനം ബഹു. കേരള ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അനുഗ്രഹപ്രഭാഷ ണവും ക്‌നാനായ മലങ്കര പുനരൈക്യ കാരുണ്യ ഫണ്ട് ഉദ്ഘാടനവും നിര്‍വഹിക്കും. ശ്രീ.സാബു പൊറാനിക്കല്‍, ശ്രീമതി ജെസ്സി ലൂക്കോസ് ചെറുപറമ്പില്‍, ശ്രീ സജി വെള്ളവന്താനം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കുന്നു. മലങ്കര ഫൊറാനോ വികാരി ഫാ. റെന്നി കട്ടേല്‍ സ്വാഗതവും, ശ്രീ സല്‍വി തയ്യില്‍ നന്ദിയും അര്‍പ്പിക്കും. തുടര്‍ന്ന് പ്രതിഭകളെ ആദരിക്കലും, വിവിധ കലാപരിപാടികളും നടത്തപ്പെടും. ഫാ.റെന്നി കട്ടേല്‍, ഫാ ജിലേഷ് പുഴക്കരോട്ട് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നു.

Previous articleകെ.സി.വൈ.എല്‍ മലബാര്‍ റീജിയന്‍ ഭാരവാഹികള്‍
Next articleകരിങ്കുന്നം: പാറടിയിൽ മേരി ജോസഫ്

Leave a Reply