Home യൂറോപ്പ് | ഗൾഫ് | ഓഷിയാന UKKCA കൺവൻഷനിൽ ഭക്തിസാന്ദ്രമായ ദിവ്യബലിയ്ക്ക് വേദിയൊരുക്കാൻ ലിറ്റർജി കമ്മറ്റിയംഗങ്ങൾ

UKKCA കൺവൻഷനിൽ ഭക്തിസാന്ദ്രമായ ദിവ്യബലിയ്ക്ക് വേദിയൊരുക്കാൻ ലിറ്റർജി കമ്മറ്റിയംഗങ്ങൾ

161
0

രജതജൂബിലി ആഘോഷങ്ങളുടെ ഉത്ഘാടന വേദിയിൽ ഇക്കാലമെത്രയും കാത്തുപരിപാലിച്ച കരുണാമയന് കൃതഞ്ജതയർപ്പിയ്ക്കാൻ പതിവുപോലെ ദിവ്യബലിയർപ്പണത്തോടെയാണ് കൺവൻഷന് തുടക്കം കുറിയ്ക്കുന്നത്. മലബാർ കുടിയേറ്റത്തിൻ്റെ ആദ്യദിനങ്ങളിൽ കവുങ്ങുകളും കമ്പുകളും വെട്ടി ബലിവേദിയൊരുക്കിയവരുടെ പിൻഗാമികൾ, ക്രൈസ്തവ വിശ്വാസത്തെ ശക്തിപ്പെടുത്താനെത്തിയ ക്നായിത്തോമായുടെ മക്കൾ ഒന്നുചേർന്ന് സ്‌തുതിഗീതങ്ങൾ ആലപിച്ച് ക്‌നാനായ കൺവൻഷന് തുടക്കം കുറിയ്ക്കുന്നു. UK യുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള അനുഗ്രഹീത ഗായകർ ഒത്തുചേരുന്ന ഗായകസംഘം സർവ്വശക്തന് കീർത്തനം പാടാൻ ഗായക സംഘത്തിൽ അണിചേരുന്നു.

UKKCA ജോയൻ്റ് ട്രഷറർ മോൻസി തോമസാണ് ലിറ്റർജി കമ്മറ്റി കൺവീനർ. ലീഡ്സ് യൂണിറ്റിലെ ജോബി ജോസ്,യോർക് ഷയർ യൂണിറ്റിലെ ജയിംസ് തോമസ്, ലിവർപൂൾ യൂണിറ്റിലെ ബേബി അബ്രഹാം,പ്രസ്‌റ്റൺ യൂണിറ്റിലെ ബിബിൻ കാലായിൽ, മാഞ്ചസ്റ്റർ യൂണിറ്റിലെ റോയി മാത്യു, നോട്ടിംഗ്ഹാം യൂണിറ്റിലെ ടെസി ഷാജി,അബർഡീൻ യൂണിറ്റിലെ ഷിബി ജോബിറ്റ്, ബർമിംഗ്ഹാം യൂണിറ്റ് അംഗങ്ങളായ Dr പിപ്സ് തങ്കത്തോണി,ജോയി പുളിക്കീൽ, കവൻട്രി ആൻഡ് വാർവിക്ക്ഷയർ യൂണിറ്റ് അംഗങ്ങളായ ബിനു മുപ്രാപ്പള്ളി,ഫിലിപ്പ് ജോസഫ്, സജി മാത്യു, ഇപ്‌സ്വിച്ച് യൂണിറ്റിലെ ജെയിംസ് പാലോടം എന്നിവരാണ് ലിറ്റർജി കമ്മറ്റിയംഗങ്ങൾ.

മാത്യു പുളിക്കത്തൊട്ടിൽ
PRO UKKCA

Previous articleതിരുപ്പട്ട ശുശ്രൂഷയ്ക്ക് ലോങ്ങ് ഐലൻഡ് സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോന ദേവാലയം ഒരുങ്ങി | LIVE ON KVTV
Next articleമാര്‍ മാത്യു മൂലക്കാട്ടിന് വിയന്നയില്‍ സ്വീകരണം ; ബ്രദര്‍ റോബിന്‍ കൂവപ്പള്ളിക്ക് സബ് ഡീക്കന്‍ പട്ടം

Leave a Reply