Home ഇന്ത്യൻ വാർത്തകൾ KCWA ഉഴവൂര്‍ ഫൊറോന മാതൃദിനാഘോഷം നടത്തി

KCWA ഉഴവൂര്‍ ഫൊറോന മാതൃദിനാഘോഷം നടത്തി

197
0

ചേറ്റുകുളം: കെ സി ഡബ്ല്യു എ ഉഴവൂര്‍ ഫൊറോന യുടെ ആഭിമുഖ്യത്തില്‍ ചേറ്റുകുളം സെന്‍ മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍ മാതൃദിനാഘോഷം നടത്തി. ഉഴവൂര്‍ ഫൊറോന പ്രസിഡന്റ് ഡോ.ഷൈനി സ്റ്റീഫന്‍ അധ്യക്ഷത വഹിച്ച യോഗം ഉഴവൂര്‍ ഫൊറോന വികാരി ഫാ.അലക്‌സ് ആക്ക പറമ്പില്‍ ഉദ്ഘാടനം ചെയ്തു.ചേറ്റുകുളം പള്ളി വികാരി റവ ഡൊമനിക് മഠത്തില്‍കളത്തില്‍, KCWA അതിരൂപത പ്രസിഡന്റ് ഷൈനി സിറിയക്, KCWA ചേറ്റുകുളം യൂണിറ്റ് പ്രസിഡന്റ് സിബി സ്റ്റീഫന്‍,KCWA ഉഴവൂര്‍ ഫൊറോന ജോയിന്‍ സെക്രട്ടറി ജിബിറ്റ് സജി എന്നിവര്‍ സംസാരിച്ചു. മാതൃദിനത്തോടനുബന്ധിച്ച് ഉഴവൂര്‍ ഫൊറോനായിലെ 80 വയസ്സിനു മുകളില്‍ പ്രായമുള്ള രണ്ട് തലമുറ വരെ എന്‍ഡോഗമി പാലിച്ചിട്ടുള്ള 30 അമ്മമാരെ ഉഴവൂര്‍ ഫൊറോനാ വികാരി റവ. ഫാ.അലക്‌സ് ആക്ക പറമ്പില്‍ ഷോള്‍ അണിയിച്ച് ആദരിച്ചു. ഉഴവൂര്‍ യൂണിറ്റ് അംഗങ്ങള്‍മാതൃവന്ദനവും കേക്ക് കട്ടിങ്ങും നടത്തി.

മാതൃദിനാഘോഷത്തോടനുബന്ധിച്ച് മൂല്യങ്ങളുടെ കാവല്‍ക്കാരി അമ്മ എന്ന വിഷയത്തില്‍ ജുവനയില്‍ ജസ്റ്റിസ് ആന്‍ഡ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അംഗം ശ്രീമതി ആന്‍സി ഫിലിപ്പിന്റെ നേതൃത്വത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. ചര്‍ച്ചയില്‍ എല്ലാ അംഗങ്ങളും സജീവമായി പങ്കെടുത്തു. ക്‌നാനായത്വം എന്റെ അഭിമാനം എന്ന വിഷയത്തില്‍ പ്രസംഗം മത്സരവും മാതൃസ്‌നേഹം എന്ന വിഷയത്തില്‍ ചിത്രരചന മത്സരവും നടത്തി. ചിത്രരചന മത്സരത്തില്‍ ഉഴവൂര്‍ യൂണിറ്റിലെ ശ്രീമതി ആശാ രാജു, അരീക്കര യൂണിറ്റിലെ ശ്രീമതി സ്വപ്ന സിജു, പുതുവേലി യൂണിറ്റിലെ ശ്രീമതി സ്മിത ജോബി എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പ്രസംഗമത്സരത്തില്‍ പുതുവേലി യൂണിറ്റിലെ ശ്രീമതി ജിഷ ആല്‍വിന്‍, ഉഴവൂര്‍ യൂണിറ്റിലെ ശ്രീമതി ആശാ രാജു, അരീക്കര യൂണിറ്റിലെ ശ്രീമതി ഡാനു അഭിഷേക് എന്നിവര്‍ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഫൊറോന ഭാരവാഹികളായ ശ്രീമതി കുഞ്ഞുമോള്‍ റോയ്,ശ്രീമതി ലിസി സുഭാഷ്,ചേറ്റുകുളം യൂണിറ്റ് സിസ്റ്റര്‍ അഡൈ്വസര്‍ റവ. സി. സിബി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Previous articleകള്ളാറില്‍ മാതൃദിനാഘോഷം സംഘടിപ്പിച്ചു
Next article“എന്റെ അമ്മ, എന്റെ അനുഗ്രഹം” മാതൃദിനം അവിസ്മരണീയമാക്കി ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിലെ കുഞ്ഞുമിഷനറിമാർ.

Leave a Reply