Home ഇന്ത്യൻ വാർത്തകൾ കെ.സി.വൈ.എൽ കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിച്ചു.

കെ.സി.വൈ.എൽ കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിച്ചു.

17
0
Screenshot

വെബിനാർ സംഘടിപ്പിച്ചു

കെ.സി.വൈ.എൽ കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ ഏപ്രിൽ 19, 2026 ഞായറാഴ്ച വൈകിട്ട് 7:30 മണിക്ക് ഗൂഗിൾ മീറ്റ് പ്ലാറ്റ്‌ഫോമിലൂടെ കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിച്ചു.

അതിരൂപത പ്രസിഡന്റ്‌ ജോണീസ് പി സ്റ്റീഫൻ അധ്യക്ഷത വഹിച്ച വെബിനാർ എലോയിറ്റ് ഇന്നൊവേഷൻസ് സി.ഇ.ഒയും CBCI നാഷണൽ അവാർഡ് ജേതാവുമായ ശ്രീ തോംസൺ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ചാപ്ലയിൻ ഫാ മാത്തുകുട്ടി കുളക്കാട്ടുകുടിയിൽ ആമുഖ സന്ദേശം നൽകി.

എസ്‌.ബി കോളേജ് ചങ്ങനാശ്ശേരി അസിസ്റ്റന്റ് പ്രൊഫസറായ ഡോ. അജിത് ജെയിംസ് ജോസ് വെബിനാറിനു നേതൃത്വം നൽകി. ഇന്നത്തെ കാലഘട്ടത്തിൽ യുവജനങ്ങൾ നേരിടുന്ന തൊഴിൽ തിരഞ്ഞെടുപ്പുകളിലെ ആശയക്കുഴപ്പങ്ങൾ, വിവിധ മേഖലകളിലെ അവസരങ്ങൾ, ഉയർന്ന വിദ്യാഭ്യാസ സാധ്യതകൾ എന്നിവയെ കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു.

സെക്രട്ടറി ചാക്കോ ഷിബു സ്വാഗതവും, ജോയിന്റ് ഡയറക്ടർ സ്റ്റെഫി പുതിയകുന്നേൽ നന്ദിയും രേഖപ്പെടുത്തി. ഏകദേശം 50 ഓളം യുവജനങ്ങൾ സജീവമായി പങ്കെടുത്തു. ഡയറക്ടർ ഷെല്ലി ആലപ്പാട്ട്, സിസ്റ്റർ അഡ്വൈസർ സി. ലേഖ SJC, ഭാരവാഹികളായ നിതിൻ ജോസ്, ജാക്സൺ സ്റ്റീഫൻ, ആൽബിൻ ബിജു, ബെറ്റി തോമസ്, അലൻ ബിജു എന്നിവർ നേതൃത്വം നൽകി.

വെബിനാർ വിജയകരമാക്കുന്നതിനായി സഹകരിച്ച എല്ലാ സംഘടനാ ഭാരവാഹികൾക്കും പങ്കെടുത്ത യുവജനങ്ങൾക്കും അതിരൂപത സമിതിയുടെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

കെ.സി.വൈ.എൽ കോട്ടയം അതിരൂപത

Previous articleമാര്‍ ജോസഫ് പണ്ടാരശേരില്‍ പിതാവിന് മെല്‍ബണില്‍ ഹൃദ്യമായ സ്വീകരണം

Leave a Reply