Home ഇന്ത്യൻ വാർത്തകൾ ദൈവകരം പിടിച്ച് ലഹരി എന്ന തിന്മയ്‌ക്കെതിരെ നിരന്തരം പോരാടണം: മാര്‍ മാത്യു മൂലക്കാട്ട്

ദൈവകരം പിടിച്ച് ലഹരി എന്ന തിന്മയ്‌ക്കെതിരെ നിരന്തരം പോരാടണം: മാര്‍ മാത്യു മൂലക്കാട്ട്

230
0

കടുത്തുരുത്തി: കെ സി ബി സി മദ്യ – ലഹരി വിരുദ്ധ സമിതി കോട്ടയം അതിരൂപത ടെമ്പറന്‍സ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കടുത്തുരുത്തി ഫൊറോനയുടെ കീഴില്‍ വരുന്ന ഇടവകകളിലെ ലഹരി വിരുദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മ കടുത്തുരുത്തി ഫൊറോന പള്ളിയില്‍ വെച്ച് നടത്തി. പ്രസ്തുത സംഗമത്തില്‍ വെച്ച് അതിരൂപതാ തല മദ്യ-ലഹരി വിരുദ്ധ ഞായര്‍ ആചാരണം ഉദ്ഘാടനം ചെയ്തു കൊണ്ട് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവ് പ്രവര്‍ത്തകരോട് ദൈവകരം പിടിച്ച് ലഹരി എന്ന തിന്മയ്‌ക്കെതിരെ നിരന്തരം പോരാടനം എന്ന് ആഹ്വാനം ചെയ്തു. അതിരുപതാ ചെയര്‍മാന്‍ ഫാ മാത്യു കുഴിപ്പിള്ളില്‍ അദ്ധ്യക്ഷത വഹിച്ചു.കടുത്തുരുത്തി ഫൊറോന പള്ളി വികാരി റവ ഫാ ജോണ്‍സന്‍ നീലനിരപ്പേല്‍,റവ ഫാ ജിബിന്‍ താഴത്തുവെട്ടത്ത്, അതിരൂപത പ്രസിഡന്റ് ജോസ്മോന്‍ പുഴക്കരോട്ട്, സെക്രട്ടറി ജിയോ കുന്നശ്ശേരി,കമ്മീഷന്‍ അംഗങ്ങളായ ടോമി പൊട്ടന്‍കുഴിയില്‍ ,സിസ്റ്റര്‍ റീത്ത,സിസ്റ്റര്‍ ലിസ്‌നാ , രാജു പിറവം, കുഞ്ഞുമോന്‍ മലയില്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ലഹരിക്കെതിരെ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കടുത്തുരുത്തി എക്‌സൈസ് റേഞ്ച് ഓഫീസര്‍ രാജേഷ് സെമിനാര്‍ നയിച്ചു.

Previous articleക്‌നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണവും ക്‌നായി തോമ ദിനവും
Next articleക്രിസ്റ്റീന്‍ ധ്യാനം നടത്തി

Leave a Reply