Home ഇന്ത്യൻ വാർത്തകൾ ക്‌നാനായ ഹദ്‌യൂസ ക്ലബ്ബ് കുടുംബ സംഗമം ഫെബ്രുവരി15 ഞായറാഴ്ച | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

ക്‌നാനായ ഹദ്‌യൂസ ക്ലബ്ബ് കുടുംബ സംഗമം ഫെബ്രുവരി15 ഞായറാഴ്ച | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

421
0

കോട്ടയം: ക്നാനായ ഹദ്‌യൂസ ക്ലബ്ബിന്റെ കുടുംബ സംഗമം ഫെബ്രുവരി 15 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് ഏറ്റുമാനൂര്‍ പട്ടിത്താനം ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ക്ലബ്ബ് ഓഫീസ് അങ്കണത്തില്‍ വച്ച് നടത്തപ്പെടുന്നു. ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം, പുതിയ ക്ലബ്ബ് അംഗങ്ങളുടെ ഇന്‍്സ്റ്റലേഷന്‍, ഹദ്‌യൂസ എക്‌സലന്‍സ് അവാര്‍ഡ് വിതരണം ഉള്‍പ്പെടെ ക്രമീകരിക്കുന്ന ഫാമിലി മീറ്റ് ക്ലബ് പ്രസിഡൻ്റ് ഷൈജി ഓട്ടപ്പള്ളിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കോട്ടയം അതിരൂപതാ വികാരി ജനറൽ റവ.ഫാ. തോമസ് ആനിമൂട്ടിൽ ഉദ്ഘാടനം ചെയ്യും. ക്നാനായ ബാങ്ക് പ്രസിഡൻ്റ് പ്രൊഫ. ജോയി മുപ്രാപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. ക്ലബ് സ്പിരിച്വൽ അഡ്വൈസർ ഫാ. തോമസ് പുതിയാകുന്നേൽ, ക്ലബ് ഭാരവാഹികളായ ഷൈജു കല്ലിടാന്തിയിൽ, പ്രിൻസ് കുരിയച്ചിറയിൽ, ജോണി പുത്തൻചിറയിൽ, ജോർജ് തെക്കനാട്ട് എന്നിവർ പ്രസംഗിക്കും. ക്ലബിൻ്റെ അംഗങ്ങളായ ഡോ.സ്റ്റീഫൻ ജോർജ് Ex.MLA, അഡ്വ. അജി കോയിക്കൽ, അഡ്വ.സാജു കണ്ണമ്പള്ളി, സൂരജ് തോമസ് വെട്ടിക്കാട്ട്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരാണ് ഹദ്‌യൂസ ക്ലബ് എക്സലൻസ് അവാർഡിന് അർഹരായത്. 2026-27 കാലയളവിലേക്കായി പുതുതായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. ജറി കണിയാംപറമ്പിലിൻ്റെ നേതൃത്വത്തിലുള്ള ക്ലബ് ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്യും. ക്ലബ് നടത്തിവരുന്ന ചാരിറ്റി പ്രോജക്ടുകളുടെ തുടർച്ചയായി കൈപ്പുഴ അസൈലത്തിന് വീൽ ചെയറുകൾ കൈമാറും.

Previous articleഎസ്.എച്ച്.മൗണ്ട്: കിഴക്കേമണലേൽ പി. ഇ കുര്യാക്കോസ് | Live Funeral Telecast Available
Next articleക്‌നാനായ സര്‍ക്കിളില്‍ നിന്ന് ഒരു മികച്ച കുടുംബ ചിത്രം ‘- ”കരുതല്‍”

Leave a Reply