Home അമേരിക്കൻ വാർത്തകൾ ധന്യൻ മാർ മാത്യു മാക്കീൽ മെത്രാന്റെ ചരമവാർഷികം ആചരിച്ചു

ധന്യൻ മാർ മാത്യു മാക്കീൽ മെത്രാന്റെ ചരമവാർഷികം ആചരിച്ചു

165
0

ധന്യൻ മാർ മാത്യു മെത്രാന്റെ ചരമവാർഷികം ആചരിച്ചു. ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ മാർ മാത്യു മാക്കീൽ മെത്രാന്റെ നൂറ്റി പന്ത്രെണ്ടാം ചരമ വാർഷികം ഭക്ത്യാദരപൂർവ്വം ആചരിച്ചു. അന്നേ ദിവസം വി. കുർബാന ഫാ. കുര്യാക്കോസ് ചാലിൽ അർപ്പിച്ചു , തുടർന്ന് പ്രത്യേകം പ്രാർത്ഥനയും നടത്തപ്പെട്ടു. ചടങ്ങുകൾക്ക് ശേഷം ഇടവകയിലെ മാക്കീൽ കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ നേർച്ച വിതരണവും നടത്തപ്പെട്ടു. നമ്മുടെ ആദ്യ മെത്രാനും ധന്യനുമായി ഉയർത്തപ്പെട്ടതിന് ശേഷമുള്ള ആദ്യ ചരമ വാർഷികം ഏറ്റെടുത്ത് നടത്തിയ ഇടവകയിലെ മാക്കീൽ കുടുംബാംഗങ്ങളെ വികാരി ഫാ. ബീൻസ് ചേത്തലിൽ പ്രത്യേകം അഭിനന്ദിച്ചു.

Previous articleകെ.സി.എസ് ഷിക്കാഗോ ലെജിസ്ലേറ്റീവ് ബോർഡ് ചെയർമാനായി സിജോ പുള്ളോർകുന്നേലും, വൈസ് ചെയർമാനായി ബിജു പൂത്തറയും നിയമിതരായി!!
Next articleധന്യൻ മാർ മാത്യു മാക്കീൽ ക്വിസ് മത്സര വിജയികൾ

Leave a Reply