മടമ്പം: മേരിലാൻഡ് ഹൈസ്‌കൂളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പഴയങ്ങാടി ഗവ. യു പി സ്‌കൂളിൽ റോബോട്ടിക്‌സ് ശില്പശാല സംഘടിപ്പിച്ചു. മേരിലാൻഡ് ഹൈസ്‌കൂൾ പ്രഥമ അധ്യാപകൻ ഷാജു ജോസഫിന്റെ അധ്യക്ഷതയിൽ ശ്രീകണ്ഠപുരം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ബിജു ശില്പശാല ഉദ്‌ഘാടനം ചെയ്തു. പഴയങ്ങാടി ഗവ. യു പി സ്‌കൂൾ അദ്ധ്യാപിക ഹഫ്സത്ത് ആശംസ നേർന്നു. കൈറ്റ് മിസ്ട്രസ് സിസ്റ്റർ ഷൈന പി ലൂക്കോസ്, കൈറ്റ് മാസ്റ്റർ ലിബിൻ കെ. കുര്യൻ എന്നിവർ പ്രസംഗിച്ചു. അനുദിന ജീവിതത്തിൽ റോബോട്ടുകളുടെ സാധ്യതയെ കുറിച്ചും ഇവയുടെ പ്രവർത്തന രീതികളെ കുറിച്ചും വിദ്യാർത്ഥികൾക്ക് അവബോധം നൽകുന്ന സെഷനുകൾ ഉണ്ടായിരുന്നു. എൽ ഇ ഡി ലൈറ്റുകളും സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കോഴിയും കുരുന്നുകൾക്ക് രസകരമായ കാഴ്ചകളായി. മുഹിബുൽ ഹഖ്, ത്രിജിൻ ബിജു, നോയൽ മാനുവൽ ജോഷി, ഫാത്തിമത്തുൽ അസ, റിസ ഫാത്തിമ, ഫാത്തിമ പി പി എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. അദ്വൈത് ഓ, അശ്വനിത് കെ, ശ്രീദേവ് പി, ലിയ ഷെറിൻ എന്നിവർ സാങ്കേതിക സഹായം നൽകി. മേരിലാൻഡ് ഹൈസ്‌കൂൾ ഐ ടി കോർഡിനേറ്റർ സ്റ്റീഫൻ തോമസ്, പഴയങ്ങാടി യു പി സ്‌കൂൾ പ്രഥമ അധ്യാപകൻ കെ പി കുമാരൻ, സൻഹാ ഫാത്തിമ, ഷിസ എ പി, ഫാത്തിമത്തുൽ നജ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.












