Home ഇന്ത്യൻ വാർത്തകൾ കോട്ടയം സെന്റ് ആൻസ് ഹയർ സെക്കണ്ടറി സ്‌കൂൾ വാർഷികാഘോഷം | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

കോട്ടയം സെന്റ് ആൻസ് ഹയർ സെക്കണ്ടറി സ്‌കൂൾ വാർഷികാഘോഷം | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

530
0

കോട്ടയം സെന്റ് ആൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിന്റെ 105 -ാമത് വാർഷികാഘോഷം 2026 ജനുവരി 20 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കോട്ടയം ബി.സി.എം. കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു. വാര്‍ഷികാഘോഷങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. രാവിലെ ഒൻപതു മണിക്ക് പതാക ഉയർത്തുന്നതോടെ വാർഷികാഘോഷങ്ങൾക്കു തുടക്കമാകും. ദീർഘനാളത്തെ സേവനത്തിനുശേഷം റിട്ടയർ ചെയ്യുന്നവര്‍ക്ക് യാത്രയയപ്പും വാർഷികത്തോടനുബന്ധിച്ച് നടത്തപ്പെടും. സ്‌കൂൾ മാനേജർ റവ.ഫാ.എബ്രഹാം പറമ്പേട്ടിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കോട്ടയം ജില്ലാ കളക്ടർ ശ്രീ. ചേതൻ കുമാർ മീന ഐ.എ.എസ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. കോട്ടയം അതിരൂപത കോർപ്പറേറ്റ് എഡ്യുക്കേഷണൽ മാനേജർ റവ.ഡോ. തോമസ് പുതിയകുന്നേൽ വിരമിക്കുന്ന അധ്യാപകരുടെ ഫോട്ടോ അനാച്ഛാദനം ചെയ്യും. ശ്രീ.ജോൺ വർഗീസ് (മുനിസിപ്പൽ കൗൺസിലർ), ശ്രീ.ജോർജ് തോമസ് (പിടിഎ പ്രസിഡന്റ്), ശ്രീ.ടോം മാത്യു (സ്റ്റാഫ് സെക്രട്ടറി, എച്ച്എസ്എസ്), ശ്രീമതി. ദീപിക ജോർജ് (സ്കൂൾ ചെയർപേഴ്‌സൺ), ശ്രീമതി. ട്രീസ ടോണി (സ്കൂൾ വൈസ്ചെ യർപേഴ്‌സൺ) എന്നിവര്‍ ആശംസ പ്രസംഗം നടത്തും. സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് സി. പ്രിയ എസ്.ജെ.സി റിപ്പോർട്ട് അവതരിപ്പിക്കും. ശ്രീ.ജോബി ജോസഫ് (പ്രിൻസിപ്പൽ) സ്വാഗതവും, ശ്രീമതി. സ്മിത ജോസ് (സ്റ്റാഫ് സെക്രട്ടറി, എച്ച്എസ്) എവര്‍ക്കും കൃതജ്ഞതയര്‍പ്പിക്കും. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെടും.

Previous articleKURUPPANTHARA | CHANTHAMCHARTHU || MATHAI KANDARAPPALLIL ||
Next articleകാരിത്താസ് : കോപ്പുഴയിൽ ഡെയ്‌സി ജോർജ് | Live Funeral Telecast Available

Leave a Reply